ഒരു കളി, മൂന്ന് ടീം, 36 ഓവര്‍; സൗത്ത് ആഫ്രിക്കയിലെ ക്രിക്കറ്റ് പരിഷ്‌കാരം ഇങ്ങനെ

എട്ട് കളിക്കാര്‍ ഉള്‍പ്പെട്ട മൂന്ന് ടീം ഉണ്ടാവും. രണ്ട് പകുതിയായി 36 ഓവറിലാണ് മത്സരം
ഒരു കളി, മൂന്ന് ടീം, 36 ഓവര്‍; സൗത്ത് ആഫ്രിക്കയിലെ ക്രിക്കറ്റ് പരിഷ്‌കാരം ഇങ്ങനെ

ജൊഹന്നാസ്ബര്‍ഗ്: കോവിഡ് സൃഷ്ടിച്ച ഇടവേളക്ക് ശേഷം സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് മടങ്ങി എത്തുന്നത് പുതിയൊരു രൂപത്തിലാണ്. ഒരു മത്സരം കളിക്കുന്നത് രണ്ട് ടീമുകളല്ല, മൂന്ന് ടീമുകള്‍...

ഡിവില്ലിയേഴ്‌സ്, ഡികോക്ക്, റബാഡ എന്നിവരാണ് മൂന്ന് ടീമുകളെ നയിക്കുന്നത്. 3ടിസി(ത്രീ ടീം ക്രിക്കറ്റ്) എന്നാണ് ഇതിന്റെ പേര്. ഷോര്‍ട്ടസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും പുതിയ രൂപം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

സൗത്ത് ആഫ്രിക്കയിലെ മുന്‍ നിര താരങ്ങള്‍ 3ടിസിയില്‍ കളിക്കും. സോളിറ്ററി കപ്പ് ടൂര്‍ണമെന്റ് എന്നാണ് പേര്. കോവിഡിനെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പണം കണ്ടെത്താനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 

എട്ട് കളിക്കാര്‍ ഉള്‍പ്പെട്ട മൂന്ന് ടീം ഉണ്ടാവും. രണ്ട് പകുതിയായി 36 ഓവറിലാണ് മത്സരം. ഒരു ടീമിന്റെ ഒരിന്നിങ്‌സിന് 12 ഓവര്‍. ആറ് ഓവര്‍ പിരീഡായി തിരിക്കും. ഒരു എതിരാളിയെ ആദ്യ പകുതിയിലും, രണ്ടാമത്തെ എതിരാളിയെ രണ്ടാം പകുതിയിലും നേരിടും. 

ആദ്യ പകുതിയില്‍ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ടീമായിരിക്കും രണ്ടാം പകുതിയില്‍ ആദ്യം ബാറ്റ് ചെയ്യുക. 7ാം വിക്കറ്റ് വീണതിന് ശേഷം അവസാന ബാറ്റ്‌സ്മാന് ഒറ്റക്ക് നിന്ന് കളിക്കാം. സെഞ്ചൂറിയനില്‍ ജൂണ്‍ 27നാണ് മത്സരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com