ലിപ്സ്റ്റിക് ഇട്ട്, മുടി നീട്ടി വളര്‍ത്തി ധോനിയും രോഹിത്തും കോഹ് ലിയും; ഫേസ് ആപ്പില്‍ നിറഞ്ഞ് ക്രിക്കറ്റ് താരങ്ങളും

രോഹിത്തിന്റെ പെണ്‍രൂപവുമായാണ് ചഹലിന്റെ വരവ്. വളരെ ക്യൂട്ടായിരിക്കുന്നു എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ചഹല്‍ എഴുതിയത്
ലിപ്സ്റ്റിക് ഇട്ട്, മുടി നീട്ടി വളര്‍ത്തി ധോനിയും രോഹിത്തും കോഹ് ലിയും; ഫേസ് ആപ്പില്‍ നിറഞ്ഞ് ക്രിക്കറ്റ് താരങ്ങളും

ഫേസ് ആപ്പിലെ പുതിയ കളിയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. ആണ് പെണ്ണായും, പെണ്ണ് ആണയും സുന്ദരന്മാരും സുന്ദരിമാരും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. ഈ സമയം ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയേയും ഫേസ്ആപ്പിലാക്കുകയാണ് ചഹല്‍. 

രോഹിത്തിന്റെ പെണ്‍രൂപവുമായാണ് ചഹലിന്റെ വരവ്. വളരെ ക്യൂട്ടായിരിക്കുന്നു എന്നാണ് ഫോട്ടോയ്‌ക്കൊപ്പം ചഹല്‍ എഴുതിയത്. ഇതിന് രോഹിത്തില്‍ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

ചഹല്‍ എത്തിയത് രോഹിത്തിന്റെ ഫോട്ടോയുമായാണെങ്കില്‍ കോഹ് ലിയുടേയും ധോനിയുടേയും ധവാന്റേയും ഉള്‍പ്പെടെ ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോയും ഫേസ് ആപ്പിലൂടെ മാറ്റി ആരാധകര്‍ നിറയുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com