എനിക്ക് വീടില്ലായിരുന്നു, അമ്മയായിരുന്നു വീട് ; അമ്മയുടെ വിയോഗത്തില്‍ റാഷിദ് ഖാന്‍

'എനിക്ക് വീടില്ലായിരുന്നു. അമ്മയാണ് എന്റെ വീട്. അമ്മ ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല'
എനിക്ക് വീടില്ലായിരുന്നു, അമ്മയായിരുന്നു വീട് ; അമ്മയുടെ വിയോഗത്തില്‍ റാഷിദ് ഖാന്‍

ഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ അമ്മ മരിച്ചു. ഏറെ നാളായി രോഗബാധിതയായിരുന്ന അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണം എന്ന് ആവശ്യപ്പെട്ട് പലപ്പോഴായി റാഷിദ് ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തിയിരുന്നു. 

അമ്മയുടെ വിയോഗ വാര്‍ത്ത പങ്കുവെച്ച് റാഷിദ് ആരാധകരെ കണ്ണീരിലാഴ്ത്തുന്നു. എനിക്ക് വീടില്ലായിരുന്നു. അമ്മയാണ് എന്റെ വീട്. അമ്മ ഇനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അമ്മയുടെ നഷ്ടം എന്നും എന്നെ വേട്ടയാടും...റാഷിദ് ട്വിറ്ററില്‍ കുറിച്ചു. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് നിരവധി ആരാധകരാണ് എത്തുന്നത്. 2018ലാണ് റാഷിദിന് പിതാവിന് നഷ്ടമാവുന്നത്. ഓസ്‌ട്രേലിയയില്‍ ബിഗ് ബാഷ് ലീഗ് കളിക്കുന്ന സമയമായിരുന്നു അത്. 

രാജ്യാന്തര തലത്തിലും ലീഗ് തലത്തിലും ചെറിയ പ്രായത്തില്‍ തന്നെ തന്റെ ഇടം കണ്ടെത്തിയ താരമാണ് റാഷിദ്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തനായ വ്യക്തി എന്ന് വരെ റാഷിദിനെ വിശേഷിപ്പിക്കുന്നു. 2019 ലോകകപ്പിന് ശേഷം അഫ്ഗാന്‍ ടീമിന്റെ നായക സ്ഥാനത്തേക്കും റാഷിദ് എത്തി. 

2017ല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിനായി കളിക്കാന്‍ ആരംഭിച്ചത് മുതല്‍ ബാറ്റ്‌സ്മാന്മാരെ കുഴക്കുകയാണ് റാഷിദ്. 46 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് 55 വിക്കറ്റ്.  71 ഏകദിനവും, 48 ട്വന്റി20യും നാല് ടെസ്റ്റും കളിച്ച റാഷിദ് ടെസ്റ്റില്‍ 23 വിക്കറ്റും, ഏകദിനത്തില്‍ 133 വിക്കറ്റും, ട്വന്റി20യില്‍ 89 വിക്കറ്റും നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com