'വില പിടിപ്പുള്ള കാറും കോടിക്കണക്കിന് രൂപയും താരങ്ങള്‍ക്ക് നല്‍കി; ഒത്തുകളിച്ചില്ലെങ്കില്‍ ഭാവി നിശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി'- വിവാദ വെളിപ്പെടുത്തല്‍

'വില പിടിപ്പുള്ള കാറും കോടിക്കണക്കിന് രൂപയും താരങ്ങള്‍ക്ക് നല്‍കി; ഒത്തുകളിച്ചില്ലെങ്കില്‍ ഭാവി നിശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി'- വിവാദ വെളിപ്പെടുത്തല്‍
'വില പിടിപ്പുള്ള കാറും കോടിക്കണക്കിന് രൂപയും താരങ്ങള്‍ക്ക് നല്‍കി; ഒത്തുകളിച്ചില്ലെങ്കില്‍ ഭാവി നിശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി'- വിവാദ വെളിപ്പെടുത്തല്‍

ലാഹോര്‍: ഒത്തുകളിയുടെ നാള്‍വഴികളെക്കുറിച്ച് വെളിപ്പെടുത്തി മുന്‍ പാകിസ്ഥാന്‍ പേസര്‍ അക്വിബ് ജാവേദ് രംഗത്തെത്തി. മുന്‍ പാകിസ്ഥാന്‍ താരം തന്നെയായ സലീം പര്‍വേസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ഒരു പ്രാദേശിക വാര്‍ത്താ ചനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പാക് പേസറുടെ ആരോപണം. 

അകാലത്തില്‍ തന്റെ കരിയറിന് പൂര്‍ണ വിരാമമിടേണ്ടി വന്നത് പോലും ഒത്തുകളി വിവാദത്തിന്റെ പേരിലായിരുന്നുവെന്ന് അക്വിബ് ജാവേദ് പറയുന്നു. 90കളില്‍ മുന്‍ താരമായിരുന്ന സലീം പര്‍വേസാണ് കളിക്കാരെ ഒത്തുകളി മാഫിയയുമായി പരിചയപ്പെടുത്തിയത്. മത്സരങ്ങള്‍ ഒത്തുകളിച്ചാല്‍ വന്‍ പ്രതിഫലമായിരുന്നു അത്തരം ആളുകള്‍ വാഗ്ദാനം ചെയ്തിരുന്നത്. 

'മുന്‍ താരമായിരുന്ന സലീം പര്‍വേസ് വഴിയാണ് ഒത്തുകളി മാഫിയ താരങ്ങളുമായി ബന്ധം സ്ഥാപിക്കുന്നത്. വില കൂടിയ കാറുകളും കോടി കണക്കിന് രൂപയുമാണ് പല കളിക്കാര്‍ക്കും അന്ന് നല്‍കിയത്. എന്നോടും ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തില്ലെങ്കില്‍ ക്രിക്കറ്റ് ഭാവി തന്നെ അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി'- അക്വിബ് ജാവേദ് വെളിപ്പെടുത്തി. 

സലീം പര്‍വേസ് തന്നോടും ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെ ചതിക്കാന്‍ സാധിക്കില്ലെന്ന ശക്തമായ നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും അക്വിബ് ജാവേദ് വ്യക്തമാക്കി. 

'ഞാന്‍ മഹത്തായ ചില മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആളാണ്. പണം വാങ്ങി എന്റെ രാജ്യത്തെ വഞ്ചിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. അതിന്റെ പേരില്‍ എന്റെ ക്രിക്കറ്റ് ഭാവി നശിച്ചാലും എനിക്ക് കുഴപ്പമുണ്ടായിരുന്നില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന് വേണ്ടി 22 ടെസ്റ്റുകളും 162 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് അക്വിബ് ജാവേദ്. ടെസ്റ്റില്‍ 54 വിക്കറ്റുകളും ഏകദിനത്തില്‍ 182 വിക്കറ്റുകളും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com