ഈ നാട്ടുകാരുടേത് തവിട്ട് നിറമല്ലേ, പിന്നെന്താണ് താത്പര്യ കുറവ്; മകന്റെ നിറത്തെ അധിക്ഷേപിച്ചതിന് അയേഷ ധവാന്റെ മറുപടി 

'ഒരു മനുഷ്യന്‍ കറുത്തവനോ വെളുത്തവനോ ആവട്ടേ, ഏത് നിറത്തിലായാലും എന്ത് വ്യത്യാസമാണ് ഉണ്ടാവുക'
ഈ നാട്ടുകാരുടേത് തവിട്ട് നിറമല്ലേ, പിന്നെന്താണ് താത്പര്യ കുറവ്; മകന്റെ നിറത്തെ അധിക്ഷേപിച്ചതിന് അയേഷ ധവാന്റെ മറുപടി 

ന്യൂഡല്‍ഹി: മകന്റെ നിറത്തെ പരാമര്‍ശിച്ചയാള്‍ക്ക് രൂക്ഷ മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്റെ ഭാര്യ അയേഷ ധവാന്‍. സൊരാവര്‍ നീ കറുത്തവനാണ്, കറുത്തവനായി തന്നെ തുടരൂ എന്ന ആരാധകന്റെ കമന്റാണ് അയേഷയെ പ്രകോപിപ്പിച്ചത്. 

തൊലി നിറത്തെ കുറിച്ച് എന്തിനാണ് ഇത്ര ആകുലത എന്നാണ് അയേഷ ചോദിക്കുന്നത്. ഒരു മനുഷ്യന്‍ കറുത്തവനോ വെളുത്തവനോ ആവട്ടേ, ഏത് നിറത്തിലായാലും എന്ത് വ്യത്യാസമാണ് ഉണ്ടാവുക. ആ നാട്ടിലെ ആളുകളുടെ നിറം ബ്രൗണ്‍ ആണെന്നിരിക്കെ ആ നിറത്തോടുള്ള താത്പര്യക്കുറവ് എന്നെ അത്ഭുതപ്പെടുത്തുന്നു...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aesha Dhawan (@aesha.dhawan5) on

സ്വന്തം വ്യക്തിത്വത്തെ തള്ളി പറയുന്നതിന് തുല്യമാണ് ഇത്. സത്യത്തെ നിങ്ങള്‍ എത്രമാത്രം തള്ളി പറയുന്നുവോ അത്രമാത്രം നിങ്ങള്‍ വേദനിക്കും. തൊലി നിറത്തെ ഇത്ര ഗൗരവത്തോടെ കാണുന്നത് അതിശയമുണ്ടാക്കുന്നതാണെന്നും അയേഷ ആരാധകന് നല്‍കിയ മറുപടിയില്‍ പറയുന്നു. 

അയേഷയുടെ മറുപടി വന്നതിന് പിന്നാലെ ആരാധകന്‍ തന്റെ കമന്റ് പിന്‍വലിച്ചു. ഇതോടെ ഇതിന്റെ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വെച്ചുള്ള മറുപടി അയേഷയും ഡിലീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com