കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ലക്ഷണം, ജോഫ്ര ആര്‍ച്ചറെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തി, വീണ്ടും ടെസ്റ്റ് നടത്തും

കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ലക്ഷണം, ജോഫ്ര ആര്‍ച്ചറെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തി, വീണ്ടും ടെസ്റ്റ് നടത്തും

ആര്‍ച്ചറുടെ കുടുംബാംഗങ്ങള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെയാണ് മുന്‍കരുതലിന്റെ ഭാഗമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി

ലണ്ടന്‍: ഇംഗ്ലണ്ട് ടീമിനൊപ്പം പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഉടന്‍ ചേരില്ല. ആര്‍ച്ചറുടെ കുടുംബാംഗങ്ങള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെയാണ് മുന്‍കരുതലിന്റെ ഭാഗമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി. 

കോവിഡ് പരിശോധനക്ക് ആര്‍ച്ചറെ വിധേയമാക്കി. ആര്‍ച്ചറുടേയും കുടുംബാംഗങ്ങളുടേയും കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണ്. എന്നാല്‍ അടുത്ത ദിവസം ആര്‍ച്ചറെ വീണ്ടും ടെസ്റ്റിന് വിധേയമാക്കും. അതിലും ഫലം നെഗറ്റീവ് ആയാല്‍ ആര്‍ച്ചര്‍ക്ക് ടീമിനൊപ്പം ചേരാനാവും. 

ജൂലൈ 8നാണ് വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. കൈമുട്ടിലെ പരിക്കില്‍ നിന്ന് ഭേദമായാണ് ആര്‍ച്ചര്‍ കളിക്കളത്തിലേക്ക് മടങ്ങി എത്തുന്നത്. പരിക്കിന്റെ ആശങ്ക വിട്ടൊഴിഞ്ഞപ്പോള്‍ കോവിഡാണ് ഇംഗ്ലണ്ട് പേസരെ ഇപ്പോള്‍ ആശങ്കയിലാക്കുന്നത്. 

ഇംഗ്ലണ്ട് പര്യടനം മുന്‍പില്‍ നില്‍ക്കെ 10 പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനായി ജൂണ്‍ 28നാണ് പാക് ടീം യാത്ര തിരിക്കുക. ഇതിന് മുന്നോടിയായി നടത്തിയ ടെസ്റ്റിലാണ് പാക് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങള്‍ ഇല്ലാതെയാണ് കളിക്കാളര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com