കോവിഡ് പടര്‍ത്തിയ ടൂര്‍ണമെന്റിലെ ആഘോഷങ്ങളുടെ വീഡിയോയുമായി കിര്‍ഗിയോസ്; സുരക്ഷാ മുന്‍കരുതലുകള്‍ കാറ്റില്‍പറത്തി 

ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന് വലിയ വിമര്‍ശനം ഉയരുന്നതിന് ഇടയില്‍ കളിക്കാരുടെ ആഘോഷത്തിന്റെ വീഡിയോ പങ്കുവെക്കുകയാണ് അമേരിക്കന്‍ താരം നിക് കിര്‍ഗിയോസ്
കോവിഡ് പടര്‍ത്തിയ ടൂര്‍ണമെന്റിലെ ആഘോഷങ്ങളുടെ വീഡിയോയുമായി കിര്‍ഗിയോസ്; സുരക്ഷാ മുന്‍കരുതലുകള്‍ കാറ്റില്‍പറത്തി 

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ജോക്കോവിച്ചിനും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കടുത്ത ആശങ്കയിലാണ് ടെന്നീസ് ലോകം. ജോക്കോവിച്ച് ഉള്‍പ്പെടെ അഡ്രിയ ടൂര്‍ണമെന്റിന്റെ ഭാഗമായ നാല് കളിക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന് വലിയ വിമര്‍ശനം ഉയരുന്നതിന് ഇടയില്‍ കളിക്കാരുടെ ആഘോഷത്തിന്റെ വീഡിയോ പങ്കുവെക്കുകയാണ് അമേരിക്കന്‍ താരം നിക് കിര്‍ഗിയോസ്. 

ജോക്കോവിച്ച് ഉള്‍പ്പെടെയുള്ള കളിക്കാരും മറ്റും ഷര്‍ട്ടൂരിയും സാമൂഹിക അകലം പാലിക്കാതേയും ഇന്‍ഡോറില്‍ സെലിബ്രേറ്റ് ചെയ്യുന്ന വീഡിയോയാണ് കിര്‍ഗിയോസ് ഷെയര്‍ ചെയ്തത്. മാസ്‌ക് ധരിക്കാതിരിക്കുന്ന കളിക്കാര്‍ ബാസ്‌കറ്റ് ബോള്‍ കളിക്കുകയും, വലിയ ആഘോഷത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. 

ടൂര്‍ണമെന്റിനെതിരെ തുടക്കം മുതല്‍ തന്നെ കിര്‍ഗിയോസ് നിലപാടെടുത്തിരുന്നു. ബള്‍ഗേറിയയുടെ ദിമിത്രോവ്, ക്രൊയേഷ്യയുടെ ബോര്‍ന കൊറിച്ച്, വിക്ടര്‍ ട്രോയിസ്‌കി എന്നിവര്‍ക്കാണ് ജോക്കോവിച്ചിനെ കൂടാതെ അഡ്രിയ ടൂര്‍ണമെന്റില്‍ പങ്കെടുത്തതില്‍ കോവിഡ് സ്ഥിരീകരിച്ചത്. 

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജോക്കോവിച്ച് ഖേദം പ്രകടിപ്പിച്ചു. ഞങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും, കോവിഡിന്റെ ഭീതി വിട്ടൊഴിയും മുന്‍പ് തിടുക്കത്തില്‍ തങ്ങള്‍ ഇതിലേക്ക് വന്നത് തിരിച്ചടിയായെന്നുമാണ് ജോക്കോവിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com