ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ തീവ്രത മറ്റൊന്നിനുമില്ല, റെഡ് ബോള്‍ ക്രിക്കറ്റിന്റെ ഭംഗിയിലേക്ക് ചൂണ്ടി കോഹ്‌ലി

ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നതായും കോഹ്‌ലി പറഞ്ഞു
ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ തീവ്രത മറ്റൊന്നിനുമില്ല, റെഡ് ബോള്‍ ക്രിക്കറ്റിന്റെ ഭംഗിയിലേക്ക് ചൂണ്ടി കോഹ്‌ലി

മുംബൈ: ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നതിന്റെ തീവ്രതക്കൊപ്പം മറ്റൊന്നും എത്തില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നതായും കോഹ്‌ലി പറഞ്ഞു. 

ഇന്‍സ്റ്റാ പോസ്റ്റിലൂടെയായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. ടെസ്റ്റിലെ ക്രീസിലെ തന്റെ നിമിഷങ്ങളുടെ ചിത്രങ്ങളും കോഹ് ലി പങ്കുവെക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിനോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച വ്യക്തിയാണ് കോഹ് ലി. അഞ്ച് ദിവസം മാറ്റി നാല് ദിവസത്തേക്ക് ടെസ്റ്റ് ചുരുക്കണം എന്ന അഭിപ്രായത്തെ എതിര്‍ക്കാന്‍ മുന്‍പന്തിയില്‍ തന്നെ കോഹ് ലി ഉണ്ടായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli) on

ടെസ്റ്റ് ക്രിക്കറ്റിന്റെ അംബാസിഡറാണ് കോഹ് ലി എന്നും ഇതിലൂടെ വിലയിരുത്തപ്പെട്ടു. കുട്ടിക്രിക്കറ്റിലേക്ക് ക്രിക്കറ്റ് ആവേശം ചുരുങ്ങാതെ ടെസ്റ്റിനെ പിടിച്ചു നിര്‍ത്തുന്നതിനും, യുവ താരങ്ങളെ ടെസ്റ്റിലേക്ക് ആകര്‍ശിക്കുന്നതിലും കോഹ് ലിക്ക് സാധിക്കുന്നു. 

86 ടെസ്റ്റില്‍ നിന്ന് 7240 റണ്‍സ് ആണ് കോഹ് ലി ഇതുവരെ ടെസ്റ്റില്‍ നിന്ന് വാരിയത്. 27 സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. അര്‍ധശതകം പിന്നിട്ടത് 22 വട്ടം. ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും മികച്ചത് എന്ന പരാമര്‍ശവുമായി ക്രിസ് ഗെയ്‌ലും കഴിഞ്ഞ ദിവസം എത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കളത്തിന് പുറത്ത് ജീവിതത്തിലും വെല്ലുവിളികള്‍ നേരിടാന്‍ നമ്മെ പ്രാപ്തമാക്കും എന്നായിരുന്നു ഗെയ്‌ലിന്റെ വാക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com