പാക് ജനതയോട് അപേക്ഷിക്കുകയാണ്, ദയവായി കോവിഡിനെ ഗൗരവത്തോടെ കാണൂ; ഷാഹിദ് അഫ്രീദി

ഏഴ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അഫ്രീദിയുടെ വാക്കുകള്‍
പാക് ജനതയോട് അപേക്ഷിക്കുകയാണ്, ദയവായി കോവിഡിനെ ഗൗരവത്തോടെ കാണൂ; ഷാഹിദ് അഫ്രീദി

ലാഹോര്‍: കോവിഡ് 19 സൃഷ്ടിക്കുന്ന ഭീകരത ഗൗരവമായെടുക്കാന്‍ പാക് ജനതയോട് ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഏഴ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അഫ്രീദിയുടെ വാക്കുകള്‍. 

ഫഖര്‍, ഇമ്രാന്‍ ഖാന്‍, ഖാഷിഫ്, ഹഫീസ്, ഹസ്‌നെയ്ന്‍, റിസ്വാന്‍, വഹാബ്, മലാങ് എന്നിവര്‍ക്ക് വേഗം ഭേദമാവാന്‍ എന്റെ പ്രാര്‍ഥനകള്‍. എല്ലാവരും ശ്രദ്ധയോടെ ഇരിക്കുക. എല്ലാ പാകിസ്ഥാനികളോടും അപേക്ഷിക്കുകയാണ്. വൈറസിനെ ഗൗരവമായി എടുക്കൂ...അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. 

കോവിഡ് 19 ആദ്യം സ്ഥിരീകരിക്കുന്ന പ്രമുഖ കായിക താരം അഫ്രീദിയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ പാകിസ്ഥാന്റെ ഏഴ് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവാകുകയായിരുന്നു. 

ഏഴ് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇംഗ്ലണ്ട് പര്യടനവുമായി മുന്‍പോട്ട് പോവുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച കളിക്കാര്‍ ഐസൊലേഷനില്‍ പോവുമെന്നും, കളിക്കാര്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും വസീം ഖാന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com