സച്ചിന്റെ അപരന് കോവിഡ്, ലോക്ക്ഡൗണില്‍ ജോലിയും നഷ്ടമായതോടെ പ്രതിസന്ധിയില്‍ ബാല്‍വിര്‍ ചന്ദ് 

മുംബൈയിലെ ഫാസ്റ്റ് ഫുഡ് ചെയ്ന്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായി ജോലി ചെയ്ത് വരികെയാണ് ഇദ്ദേഹത്തിന് തൊഴില്‍ നഷ്ടമായത്
സച്ചിന്റെ അപരന് കോവിഡ്, ലോക്ക്ഡൗണില്‍ ജോലിയും നഷ്ടമായതോടെ പ്രതിസന്ധിയില്‍ ബാല്‍വിര്‍ ചന്ദ് 

മുംബൈ: പരസ്യങ്ങളിലും സിനിമകളിലും മറ്റും സച്ചിന്റെ ടെണ്ടുല്‍ക്കറുടെ അപരനായി എത്തുന്ന ബാല്‍വിര്‍ ചന്ദിന് കോവിഡ്. ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ബാല്‍വിര്‍ ചന്ദിന് കോവിഡും സ്ഥിരീകരിച്ചത്. 

മുംബൈയിലെ ഫാസ്റ്റ് ഫുഡ് ചെയ്ന്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായി ജോലി ചെയ്ത് വരികെയാണ് ഇദ്ദേഹത്തിന് തൊഴില്‍ നഷ്ടമായത്. മുംബൈയില്‍ നിന്ന് തന്റെ പഞ്ചാബിലേക്കുള്ള ഗ്രാമത്തിലേക്ക് എത്തിയപ്പോഴാണ് ബല്‍വിറിന് കോവിഡ് സ്ഥിരീകരിച്ചത്. 

1999ല്‍ ബല്‍വീറിനെ കമന്ററി ബോക്‌സിലേക്ക് സുനില്‍ ഗാവസ്‌കര്‍ ക്ഷണിച്ചിരുന്നു. പിന്നാലെ അവര്‍ എന്നെ താജ് ഹോട്ടലിലേക്ക് കൊണ്ടുപോയി സച്ചിന്റെ മുന്‍പില്‍ നിര്‍ത്തി. എന്റെ കയ്യില്‍ കരുതിയിരുന്ന ആറ് ഫോട്ടോകളിലായി സച്ചിന്‍ ഓട്ടോഗ്രാഫ് നല്‍കി. എല്ലാം സൈന്‍ ചെയ്ത് കഴിഞ്ഞ് ഞാന്‍ സച്ചിനോട് പറഞ്ഞു, അതെല്ലാം എന്റെ ഫോട്ടോസ് ആയിരുന്നു എന്ന്...ഇത് കേട്ട് സച്ചിന്‍ ഞെട്ടി...ബല്‍വിര്‍ ചന്ദ് പറഞ്ഞു. 

എംആര്‍എഫ്, തോഷിബ, റെയ്‌നോള്‍ഡ്‌സ്, ടിവിഎസ് എന്നീ എന്‍ഡോഴ്‌സ്‌മെന്റുകളില്‍ സച്ചിന്റെ അപരനായി ബല്‍വിര്‍ എത്തിയിരുന്നു. ബോളിവുഡ് സിനിമകളില്‍ സച്ചിന്റെ വേഷത്തിലും ഇദ്ദേഹം എത്തി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഇദ്ദേഹത്തെ സച്ചിനായി അവതരിപ്പിക്കാറുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com