ഉത്തേജക മരുന്നിന്റെ കളങ്കങ്ങള്‍ കഴുകി കളഞ്ഞ് സഞ്ജിത എത്തി; 2018ലെ അര്‍ജുനാ അവാര്‍ഡ് നല്‍കും

2018ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരം ചാനുവിന് അര്‍ജുനാ അവാര്‍ഡ് നല്‍കുമെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി
ഉത്തേജക മരുന്നിന്റെ കളങ്കങ്ങള്‍ കഴുകി കളഞ്ഞ് സഞ്ജിത എത്തി; 2018ലെ അര്‍ജുനാ അവാര്‍ഡ് നല്‍കും

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് വിവാദത്തിന്റെ കളങ്കങ്ങളില്‍ നിന്ന് മുക്തയായി അര്‍ജുനാ അവാര്‍ഡ് എന്ന സന്തോഷത്തിലേക്ക് എത്തി ഭാരോദ്വഹന താരം സഞ്ജിത ചാനു. ഉത്തേജക മരുന്ന് വിവാദത്തിന്റെ കരിനിഴലിനെ തുടര്‍ന്ന് അര്‍ജുനാ പുരസ്‌കാരം 2018 മുതല്‍ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. 

2018ലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരം ചാനുവിന് അര്‍ജുനാ അവാര്‍ഡ് നല്‍കുമെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി. സഞ്ജിതക്ക് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ നീങ്ങിയതോടെയാണ് ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവിനെ തേടി ബഹുമതി എത്തുന്നത്. 

2017ല്‍ തന്നെ അര്‍ജുന അവാര്‍ഡിന് പരിഗണിക്കാതെ ഒഴിവാക്കിയതോടെ താരം റിട്ട് പെറ്റീഷനുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേസ് നടക്കുന്ന സമയമാണ് 2018 മെയില്‍ സഞ്ജിത ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്നത്. 

എന്നാല്‍ പുരസ്‌കാരത്തിനായി സഞ്ജിതയെ പരിഗണിക്കാനും, ഉത്തേജക മരുന്ന് പരിശോധനാ ഫലത്തിന് എതിരായ സഞ്ജിതയുടെ അപ്പീലില്‍ വിധി വന്നതിന് ശേഷം തീരുമാനമെടുക്കാം 2018 ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്റര്‍നാഷണല്‍ വെയിറ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍ സഞ്ജിതക്ക് മേലുള്ള കുറ്റങ്ങള്‍ ഈ വര്‍ഷം മെയില്‍ ഒഴിവാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com