എന്തുകൊണ്ട് കോഹ്‌ലിയെ 2008ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അവഗണിച്ചു? ഐപിഎല്‍ മുന്‍ സിഒഒ വെളിപ്പെടുത്തുന്നു

വിരാട് കോഹ് ലിയെന്ന ഭാവി താരത്തെ സ്വന്തമാക്കാന്‍ അന്നത്തെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് തയ്യാറായില്ല. കാരണം? 
എന്തുകൊണ്ട് കോഹ്‌ലിയെ 2008ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അവഗണിച്ചു? ഐപിഎല്‍ മുന്‍ സിഒഒ വെളിപ്പെടുത്തുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ പോവുന്ന താരത്തിന്റെ കളിയിലേക്കുള്ള കടന്നു വരവ് അടയാളപ്പെടുത്തിയ വര്‍ഷമാണ് 2008. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണും 2008...എന്നാല്‍ വിരാട് കോഹ് ലിയെന്ന ഭാവി താരത്തെ സ്വന്തമാക്കാന്‍ അന്നത്തെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് തയ്യാറായില്ല. കാരണം? 

കോഹ്‌ലിയെ ശ്രദ്ധിക്കാതെ വിട്ടതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് മുന്‍ ഐപിഎല്‍ സിഒഒ സുന്ദര്‍ രാമന്‍. 2008ലെ ലേലത്തിന് ശേഷമാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം ലോക കിരീടം നേടുന്നത്. ഇതോടെ ഇവര്‍ക്ക് വേണ്ടി പ്രത്യേകം ലേലം വെച്ചു. എന്നാല്‍ ഈ ലേലത്തില്‍ ആദ്യം വിളി വന്നത് കോഹ് ലിയെ തേടിയല്ല, സുന്ദര്‍ രാമന്‍ പറയുന്നു. 

കോഹ് ലിയെ അവഗണിച്ച് പ്രദീപ് സങ്ക്വനെയാണ് ഡല്‍ഹി സ്വന്തമാക്കിയത്. കാരണമായി അവര്‍ പറഞ്ഞത് മറ്റൊരു ബാറ്റ്‌സ്മാനെ അവര്‍ക്ക് വേണ്ടന്നാണ്. ആ സമയം അവര്‍ക്ക് സെവാഗ്, ഡിവില്ലിയേഴ്‌സ് എന്നിവരുണ്ടായിരുന്നു. ആര്‍സിബി കോഹ് ലിയെ സ്വന്തമാക്കി, പിന്നെ വന്നത് ചരിത്രം, രാമന്‍ പറഞ്ഞു. 

കരിയര്‍ അവസാനിക്കുന്നത് വരെ ബാംഗ്ലൂരില്‍ തന്നെ കളി തുടരണം എന്നാണ് തന്റെ ആഗ്രഹം എന്ന് അടുത്തിടെ കോഹ് ലി പറഞ്ഞിരുന്നു. ഐപിഎല്ലിലെ റണ്‍ വേട്ടയില്‍ മുന്നിലുള്ള കോഹ് ലിക്ക് പക്ഷേ ഇതുവരെ കിരീടത്തിലേക്ക് എത്താനായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com