ഒന്നുകില്‍ ക്രിസ് ഗെയ്‌ലിന് പന്തെറിയാതിരിക്കുക, അതല്ലെങ്കില്‍...ഗെയ്‌ലിനെ വീഴ്ത്താന്‍ ധോനി പറഞ്ഞ തന്ത്രം

വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ ധോനി ഒരിക്കല്‍ എത്തിയപ്പോഴാണ് ഗെയ്‌ലിനെ എങ്ങനെ നേരിടണം എന്നതില്‍ അദ്ദേഹം എനിക്ക് വഴി പറഞ്ഞു തന്നത്
ഒന്നുകില്‍ ക്രിസ് ഗെയ്‌ലിന് പന്തെറിയാതിരിക്കുക, അതല്ലെങ്കില്‍...ഗെയ്‌ലിനെ വീഴ്ത്താന്‍ ധോനി പറഞ്ഞ തന്ത്രം

ക്രിസ് ഗെയ്‌ലിനെ പിടിച്ചു കെട്ടാന്‍ തനിക്ക് ധോനി പറഞ്ഞു തന്ന വഴി വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ ഷഹബാസ് നദീം. ഇടംകയ്യന്‍ സ്പിന്നര്‍മാരെ അടിച്ചു പറത്തുന്നതാണ് ഗെയ്‌ലിന്റെ ബാറ്റിങ് ശൈലി. 

വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ ധോനി ഒരിക്കല്‍ എത്തിയപ്പോഴാണ് ഗെയ്‌ലിനെ എങ്ങനെ നേരിടണം എന്നതില്‍ അദ്ദേഹം എനിക്ക് വഴി പറഞ്ഞു തന്നത്. മറ്റാരും എനിക്ക് പ്രശ്‌നമില്ല. പക്ഷേ ഗെയ്‌ലിനെതിരെ ഞാന്‍ എന്ത് ചെയ്യും എന്ന് ധോനിയോട് ഞാന്‍ ചോദിച്ചു. 

ആദ്യത്തെ വഴി നീ ഗെയ്‌ലിന് പന്തെറിയാതിരിക്കുക എന്നതാണ്. ഇനി എറിയുകയാണ് എങ്കില്‍ ഗെയ്‌ലിന്റെ വലയത്തിലേക്ക് പന്തെറിയാതിരിക്കുക. ഒന്നുകില്‍ ഗെയ്‌ലിന്റെ പാഡിനോട് ചേര്‍ന്നോ, അതല്ലെങ്കില്‍ ഗെയ്‌ലിന്റെ റേഞ്ചിന് പുറത്തായോ പന്തെറിയുക എന്നതാണ്, ധോനി നദീമിനോട് പറഞ്ഞു. 

2017ല്‍ ഡല്‍ഹി-ബാംഗ്ലൂര്‍ മത്സരത്തില്‍ ഗെയ്‌ലിന് പന്തെറിയാന്‍ നദീം എത്തിയിരുന്നു. അവിടെ എന്റെ ആദ്യ ഡെലിവറിയില്‍ സ്ലോഗ് സ്വീപ്പാണ് ഗെയ്ല്‍ കളിച്ചത്. ആ ഓവറിലെ മൂന്നാമത്തെ പന്തില്‍ മിഡ് വിക്കറ്റില്‍ വെച്ച് ഗെയ്‌ലിന്റെ വിക്കറ്റ് തനിക്ക് കിട്ടിയതായും നദീം പറഞ്ഞു. അന്ന് സഹീര്‍ ഖാന്റെ നിര്‍ദേശപ്രകാരമാണ് റിസ്റ്റ് സ്പിന്‍ കളിച്ച് നദീം ഗെയ്‌ലിനെ വീഴ്ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com