ഞങ്ങള്‍ വിശ്വസിച്ചു, അങ്ങനെ ലോക ചാമ്പ്യന്മാരായി; ലോക കിരീടത്തില്‍ മുത്തമിട്ട ഓര്‍മയില്‍ രവി ശാസ്ത്രി

ഞങ്ങള്‍ വിശ്വസിച്ചു, അങ്ങനെ ലോക ചാമ്പ്യന്മാരായി; ലോക കിരീടത്തില്‍ മുത്തമിട്ട ഓര്‍മയില്‍ രവി ശാസ്ത്രി

ആരും ഒരു സാധ്യതയും നല്‍കാതെ മാറ്റി നിര്‍ത്തിയിടത്ത് നിന്നും ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് കപിലിന്റെ ചെകുത്താന്‍ കൂട്ടം ലോക കിരീടം നേടിയിട്ട് ഇന്നേക്ക് 37 വര്‍ഷം

ന്യൂഡല്‍ഹി: ആരും ഒരു സാധ്യതയും നല്‍കാതെ മാറ്റി നിര്‍ത്തിയിടത്ത് നിന്നും ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ നിന്ന് കപിലിന്റെ ചെകുത്താന്‍ കൂട്ടം ലോക കിരീടം നേടിയിട്ട് ഇന്നേക്ക് 37 വര്‍ഷം. ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച ഈ ജൂണ്‍ 25ന്റെ ഓര്‍മ പങ്കുവെക്കുകയാണ് നിലവിലെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. 

ഞങ്ങള്‍ വിശ്വസിച്ചു, ഞങ്ങള്‍ ലോക ചാമ്പ്യന്മാരായി എന്നാണ് രവി ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചത്. അതിലൂടെ എന്നന്നേക്കുമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം തന്നെ തങ്ങള്‍ മാറ്റി മറിച്ചതായും ശാസ്ത്രി പറയുന്നു. ലോക കിരീടം കൈകളിലുയര്‍ത്തി നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് രവി ശാസ്ത്രിയുടെ വാക്കുകള്‍. 

അപ്രതീക്ഷിതമായി ലോക കിരീടത്തില്‍ ഇന്ത്യന്‍ സംഘം മുത്തമിട്ടതോടെ ഇന്ത്യയില്‍ ക്രിക്കറ്റ് മതത്തോളം ശക്തി പ്രാപിച്ചു. ക്രിക്കറ്റ് താരമാവണം എന്ന ആഗ്രഹം ഒരോ തലമുറയേയും പിടികൂടി പോരുന്നു. സുനില്‍ ഗാവസ്‌കര്‍, കെ ശ്രീകാന്ത്, മൊഹിന്ദര്‍ അമര്‍നാഥ്, യഷ്പാള്‍ ശര്‍മ, എസ്എം പട്ടില്‍, കപില്‍ ദേവ്, കിര്‍തി ആസാദ്, റോജര്‍ ബിന്നി, മദന്‍ ലാല്‍, സയിദ് കിര്‍മാനി, ബല്‍വിന്ദര്‍ സന്ധു എന്നിവരാണ് അന്ന ലോക കിരീടത്തില്‍ മുത്തമിട്ട ടീമിലെ അംഗങ്ങള്‍...

ക്രിക്കറ്റിന്റെ മക്കയില്‍ ഇന്ത്യയെ ടോസ് നേടിയ വിന്‍ഡിസ് ബാറ്റിങ്ങിന് അയച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡി റോബര്‍ട്‌സ് ഇന്ത്യയെ 183 റണ്‍സില്‍ ഒതുക്കി. 38 റണ്‍സ് എടുത്ത ക്രിസ് ശ്രീകാന്ത് ആയിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 30ന് മുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ മറ്റൊരു ഇന്ത്യക്കാരനുമായില്ല. 

റണ്‍സ് കണ്ടെത്തുന്നതില്‍ നിന്ന് വിന്‍ഡിസിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കായി. മാത്രമല്ല 33 റണ്‍സ് എടുത്ത വിവ് റിച്ചാര്‍ഡ്‌സനെ മദന്‍ ലാല്‍ മടക്കിയതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സിലേക്ക് വിന്‍ഡിസ് വീണു. പിന്നാലെ 76/6 ലേക്ക് വിന്‍ഡിസിനെ ഇന്ത്യ എറിഞ്ഞിട്ടു. 

ടൂര്‍ണമെന്റില്‍ ഇന്ത്യ ആദ്യമായി ഫേവറിറ്റുകളായ നിമിഷം. മൈക്കല്‍ ഹോള്‍ഡിങ്ങിന്റെ വിക്കറ്റ് അമര്‍നാഥ് വീഴ്ത്തിയതോടെ കാത്തിരുന്ന നിമിഷം...മൂന്ന് വിക്കറ്റും 26 റണ്‍സും നേടിയ അമര്‍നാഥ് ഇന്ത്യയുടെ സ്വപ്ന ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com