ഞാന്‍ മികച്ച പ്രകടനം നടത്താം, പ്രായമോ മറ്റ് കാര്യങ്ങളോ പരിഗണിക്കരുത്; ഐപിഎല്ലില്‍ വഴി മുടക്കരുതെന്ന് ശ്രീശാന്ത്

ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മികവ് കാണിച്ച് കഴിഞ്ഞാല്‍ പിന്നെ ഐപിഎല്ലിലേക്കുള്ള തന്റെ വരവ് തടയരുത് എന്ന് മലയാളി താരം  ശ്രീശാന്ത്
ഞാന്‍ മികച്ച പ്രകടനം നടത്താം, പ്രായമോ മറ്റ് കാര്യങ്ങളോ പരിഗണിക്കരുത്; ഐപിഎല്ലില്‍ വഴി മുടക്കരുതെന്ന് ശ്രീശാന്ത്

കൊച്ചി: ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മികവ് കാണിച്ച് കഴിഞ്ഞാല്‍ പിന്നെ ഐപിഎല്ലിലേക്കുള്ള തന്റെ വരവ് തടയരുത് എന്ന് മലയാളി താരം എസ് ശ്രീശാന്ത്. അടുത്ത അഞ്ച് വര്‍ഷമെങ്കിലും എന്നെ അതിന് അനുവദിക്കണം എന്ന് ശ്രീശാന്ത് പറഞ്ഞു. 

ഒരാഴ്ചയിലെ ആറ് ദിവസം 14 ഓവര്‍ എന്ന കണക്കിലാണ് ഞാന്‍ പരിശീലനം നടത്തുന്നത്. യോഗയും ധ്യാനവുമായാണ് ഓരോ ദിനവും തുടങ്ങുന്നത്. ക്രിക്കറ്റിലെ നിയമങ്ങള്‍ പലതും മാറിയത് ഞാന്‍ അറിഞ്ഞില്ല. ഏകദിന ടീമിലെ ന്യൂബോള്‍ മാറ്റത്തെ കുറിച്ച് നെറ്റ്‌സില്‍ വെച്ച് കേരള താരങ്ങള്‍ പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്. 

ഇനി വരുന്നത് എന്റെ കരിയറിലെ ആദ്യ മത്സരം പോലെയാണ് എനിക്ക് തോന്നുന്നത് എന്നും ശ്രീശാന്ത് പറഞ്ഞു. എന്നില്‍ നിന്ന് മികച്ച പ്രകടനം വന്നു കഴിഞ്ഞാല്‍ പിന്നെ എന്റെ പ്രായമോ മറ്റു കാര്യങ്ങളോ ഒന്നും പരിഗണിക്കരുത്. എനിക്ക് കളിക്കാന്‍ അര്‍ഹതയുള്ള ഏത് ടീമിലേക്കും എന്നെ പരിഗണിക്കണം. 

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കാന്‍ തയ്യാറാവുകയാണ് ഞാന്‍. എന്‍ബിഎ ഫിസിക്കല്‍ ആന്‍ഡ് മെന്റല്‍ കണ്ടീഷനിങ് പരിശീലകന്‍ ടിം ഗ്രോവറിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാറുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകന്‍ റാംജി ശ്രീനിവാസന്റെ നിര്‍ദേശങ്ങളാണ് പിന്തുടരുന്നത് എന്നും ശ്രീശാന്ത് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com