ചെല്‍സിക്കായി വല കുലുക്കിയത് ലിവര്‍പൂള്‍ കോച്ചിന്റെ സ്വന്തക്കാരന്‍, ടൈം മെഷീനിലൂടെ ക്ലോപ്പ് എല്ലാം കണ്ടു!

ടൈം മെഷീനിലൂടെ കാര്യങ്ങള്‍ ക്ലോപ്പ് മുന്‍കൂട്ടി കണ്ടെന്നും, അങ്ങനെയാണ് ബുണ്ടസ് ലീഗയില്‍ നിന്ന് ചെല്‍സിയിലേക്ക് ക്ലോപ്പ് പുലിസിച്ചിനെ എത്തിച്ചതെന്നുമെല്ലാമാണ് ട്രോളുകളില്‍ നിറയുന്നത്
ചെല്‍സിക്കായി വല കുലുക്കിയത് ലിവര്‍പൂള്‍ കോച്ചിന്റെ സ്വന്തക്കാരന്‍, ടൈം മെഷീനിലൂടെ ക്ലോപ്പ് എല്ലാം കണ്ടു!

ചെല്‍സി താരം പുലിസിച്ചിന്റെ 36ാം മിനിറ്റിലെ ഗോളാണ് ലിവര്‍പൂളിന്റെ കിരീട നേട്ടം നേരത്തേയാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നെഞ്ച് തകര്‍ത്ത് 36ാം മിനിറ്റില്‍ വല കുലുക്കിയത് ക്ലോപ്പിന്റെ വിശ്വസ്തനാണ്...

മുന്‍ ഡേര്‍ട്ട്മുണ്ട് താരമാണ് പുലിസിച്ച്. ലിവര്‍പൂളിന്റെ കിരീടധാരണം നേരെത്തെയാക്കാന്‍ ക്ലോപ്പിന്റെ മുന്‍ താരത്തിന്റെ സഹായം വന്നതോടെ ട്രോളുകളുമായി നിറയുകയാണ് ആരാധകര്‍. 

ടൈം മെഷീനിലൂടെ കാര്യങ്ങള്‍ ക്ലോപ്പ് മുന്‍കൂട്ടി കണ്ടെന്നും, അങ്ങനെയാണ് ബുണ്ടസ് ലീഗയില്‍ നിന്ന് ചെല്‍സിയിലേക്ക് ക്ലോപ്പ് പുലിസിച്ചിനെ എത്തിച്ചതെന്നുമെല്ലാമാണ് ട്രോളുകളില്‍ നിറയുന്നത്. ജര്‍മനിയില്‍ നിന്ന് ലിവര്‍പൂളിലേക്ക് പുലിസിച്ചിനെ എടുക്കാതെ ചെല്‍സിയിലേക്ക് വിട്ട് ഇതെല്ലാം ക്ലോപ്പ് നേരത്തെ പ്ലാന്‍ ചെയ്തിരുന്നതായാണ് കമന്റുകള്‍...

ഒരു അമേരിക്കന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയുമായിട്ടാണ് ചെല്‍സിയിലേക്ക് 2019 ജനുവരിയില്‍ പുലിസിച്ച് ചേക്കേറിയത്. ഈ സമയം താരത്തെ ടീമിലെത്തിക്കാന്‍ ക്ലോപ്പിന് താത്പര്യമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com