രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു, ബോധമില്ലേയെന്ന് ആരാധകര്‍; ട്വിറ്റര്‍ ഉപേക്ഷിച്ച് ബ്രാക്‌സ്ടണ്‍

രണ്ടാം വട്ടം കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അധിക്ഷേപിങ്ങള്‍ നിറഞ്ഞതോടെ ട്വിറ്റര്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്ത് ഡബ്ല്യുഡബ്ല്യുഇ അവതാരക കയ്‌ല ബ്രാക്‌സ്ടണ്‍
രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു, ബോധമില്ലേയെന്ന് ആരാധകര്‍; ട്വിറ്റര്‍ ഉപേക്ഷിച്ച് ബ്രാക്‌സ്ടണ്‍

ണ്ടാം വട്ടം കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അധിക്ഷേപിങ്ങള്‍ നിറഞ്ഞതോടെ ട്വിറ്റര്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്ത് ഡബ്ല്യുഡബ്ല്യുഇ അവതാരക കയ്‌ല ബ്രാക്‌സ്ടണ്‍. മാര്‍ച്ചില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വീണ്ടും ബ്രാക്‌സ്ടണിന് കോവിഡ് പോസിറ്റിവായി. 

രണ്ടാമതും കോവിഡ് പോസിറ്റീവായ വിവരം ഇവര്‍ ട്വിറ്ററില്‍ പങ്കുവെച്ചെങ്കിലും അധിക്ഷേപങ്ങള്‍ നിറഞ്ഞതോടെ ട്വിറ്റര്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തു. ഒരു തവണ മാത്രമേ കോവിഡ് ബാധിക്കൂ എന്ന ചിന്ത ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് മാറ്റാനാണ് തനിക്ക് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വിട്ടതെന്ന് ബ്രാക്‌സ്ടണ്‍ പറഞ്ഞു. 

മാര്‍ച്ചില്‍ എനിക്ക് ആദ്യം കോവിഡ് ബാധിച്ചിരുന്നു. അതില്‍ നിന്ന് മുക്തയായപ്പോള്‍ ഇനി പേടിക്കാനില്ലെന്നായിരുന്നു എന്റെ ചിന്ത. എന്നാല്‍ അത് സത്യമല്ല. എന്നെപ്പോലെ ആരും ചിന്തിക്കരുതെന്നുമാണ് ബ്രാക്‌സ്ടണ്‍ പറയുന്നത്. 

എന്നാല്‍ ഒരു തവണ കോവിഡ് സ്ഥിരീകരിച്ചിട്ടും പിന്നെ മുന്‍കരുതലുകള്‍ എടുക്കാതെ സുരക്ഷ ഉറപ്പാക്കാതിരുന്നതിന് ഇവരെ വിമര്‍ശിച്ചാണ് ആരാധകരുടെ കമന്റുകള്‍ നിറഞ്ഞത്. രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത് ശ്രദ്ധയില്ലാഞ്ഞിട്ടാണെന്നും, ഇവരോട് സഹതാപം തോന്നേണ്ട ആവശ്യമില്ലെന്നുമെല്ലാമാണ് കമന്റുകള്‍ ഉയര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com