ഇനി കിട്ടുന്ന നീതി ആ കുടുംബത്തിന് ആശ്വാസമാവുമോ? തമിഴ്‌നാട് കസ്റ്റഡി മരണത്തില്‍ ആര്‍ അശ്വിന്‍

കോവില്‍പ്പെട്ടി സബ് ജയിലില്‍ കസ്റ്റഡിയിലിരിക്കെ അച്ഛനും മകനും മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്ന് അശ്വിന്‍ പറഞ്ഞു
ഇനി കിട്ടുന്ന നീതി ആ കുടുംബത്തിന് ആശ്വാസമാവുമോ? തമിഴ്‌നാട് കസ്റ്റഡി മരണത്തില്‍ ആര്‍ അശ്വിന്‍

ചെന്നൈ: കോവില്‍പ്പെട്ടിയിലെ കസ്റ്റഡി മരണത്തെ ചൊല്ലിയുള്ള പ്രതിഷേധ അലയൊലികള്‍ക്കൊപ്പം കൂടി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. കോവില്‍പ്പെട്ടി സബ് ജയിലില്‍ കസ്റ്റഡിയിലിരിക്കെ അച്ഛനും മകനും മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്ന് അശ്വിന്‍ പറഞ്ഞു. 

ഓരോ ജീവനും വിലയുണ്ട്. ഈ ക്രൂരത ചെയ്തവര്‍ക്ക് ശിക്ഷ ലഭിച്ചു എന്നുറപ്പാക്കണം. നീതി ലഭിക്കുന്നതിലൂടെ കുടുംബത്തിന് അത് ആശ്വാസമാവുമോ എന്നെനിക്ക് അറിയില്ല. എന്റെ ചിന്തകള്‍ ആ കുടുംബത്തിനൊപ്പമാണ്, അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു. 

ലോക്ക്ഡൗണ്‍ ലംഘനം നടത്തി എന്ന് ആരോപിച്ച് ജൂണ്‍ 19നാണ് ജയരാജ്(59), മകന്‍ ഫെനിക്‌സ്(31) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മൊബൈല്‍ ഷോപ്പ് അനുവദിനീയമായതിനും കൂടുതല്‍ സമയം തുറന്നു വെച്ചു എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. 

പൊലീസ് കസ്റ്റഡിയില്‍ ഇവരെ ഒരു ദിവസം ചോദ്യം ചെയ്തതിന് ശേഷം പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്തതോടെ കോവില്‍പെട്ടി സബ് ജയിലിലേക്ക് ഇവരെ മാറ്റി. നെഞ്ചുവേദന എന്ന പേരിലാണ് തിങ്കളാഴ്ച വൈകിട്ട് 7.30ന് ഫെനിക്‌സിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അന്ന് രാത്രി പത്തരയോടെ ജയരാജനെ പനി ബാധിച്ചെന്ന പേരിലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ചികിത്സയ്ക്കിടെ ജയരാജും മരിച്ചു. വലിയ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഇതിനെതിരെ ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com