ഇന്ത്യയുടെ യഥാര്‍ഥ ''ഗോള്‍ഡന്‍ ഗേള്‍''; ട്രാക്കിലെ റാണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കായിക ലോകം

ട്രാക്കിലെ രാജ്യത്തിന്റെ വേഗ റാണിയുടെ നേട്ടങ്ങളിലൂടെ ഒരിക്കല്‍ കൂടി കടന്നു പോവുകയാണ് കായിക ലോകം ഈ സമയം
ഇന്ത്യയുടെ യഥാര്‍ഥ ''ഗോള്‍ഡന്‍ ഗേള്‍''; ട്രാക്കിലെ റാണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കായിക ലോകം

ന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓട്ടക്കാരിയുടെ ജന്മദിനം. 1964 ജൂണ്‍ 27. ട്രാക്കിലെ രാജ്യത്തിന്റെ വേഗ റാണിയുടെ നേട്ടങ്ങളിലൂടെ ഒരിക്കല്‍ കൂടി കടന്നു പോവുകയാണ് കായിക ലോകം ഈ സമയം. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ളവര്‍ പി ടി ഉഷയ്ക്ക് ജന്മദിന ആശംസ നേര്‍ത്ത് എത്തി. 

ഇന്ത്യയുടെ യഥാര്‍ഥ ഗോള്‍ഡന്‍ ഗേളിന് ജന്മദിനാശംസകള്‍. യുവ താരങ്ങളെ വാര്‍ത്തെടുത്ത് ഇപ്പോഴും ഇന്ത്യന്‍ കായിക ലോകത്തിന് പി ടി ഉഷ സംഭാവന നല്‍കുന്നു. ആയുരാരോഗ്യമുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു, കായിക മന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ സെക്കന്റുകളിലൊരംശത്തിന്റെ വ്യത്യാസത്തില്‍ മെഡലകന്ന് പോയെങ്കിലും ആ കുതിപ്പിനെ മാറ്റി നിര്‍ത്തി പെണ്‍കരുത്തിനെ കുറിച്ച് പറഞ്ഞു പോവാനാവില്ല. 1984ല്‍ പി ടി ഉഷ ലോകത്തിന് കാട്ടിക്കൊടുന്ന ആ കരുത്ത് പിന്നിടങ്ങോട്ട് വന്ന തലമുറക്കെല്ലാം പ്രചോദനമായിരുന്നു. 

ട്രാക്കിലും ജീവിതത്തിലും പൊരുതാന്‍ വരും തലമുറക്ക് മുന്‍പില്‍ തല ഉയര്‍ത്തി മാതൃകയായി നില്‍ക്കുന്ന ട്രാക്കിലെ ഇന്ത്യയുടെ രാഞ്ജിയുടെ ജന്മദിനത്തിന് ആശംസകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. ലോസ് ആഞ്ചലസ് ഒളിംപിക്‌സിലെ 400 മീറ്റര്‍ ഫൈനലില്‍ റൊമാനിയയുടെ ക്രിസ്റ്റിയാനയും ഉഷയും ഓടിയെത്തിയത് ഒരേ സമയമായിരുന്നെങ്കില്‍ സെക്കന്റുകളുടെ നൂല്‍പഴുതില്‍ ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com