ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് ആധിപത്യം നേടണമെങ്കില്‍ ഗാംഗുലി-ദ്രാവിഡ് കൂട്ടുകെട്ട് വേണം; അനിവാര്യമെന്ന് ലക്ഷ്മണ്‍

മൂന്ന് ഫോര്‍മാറ്റിലും ആധിപത്യം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എങ്കില്‍ രാഹുല്‍ ദ്രാവിഡിന്റേയും സൗരവ് ഗാംഗുലിയുടേയും കൂട്ടുകെട്ട് ഇന്ത്യക്കിപ്പോള്‍ അനിവാര്യമാണെന്ന് വിവിഎസ് ലക്ഷ്മണ്‍
ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് ആധിപത്യം നേടണമെങ്കില്‍ ഗാംഗുലി-ദ്രാവിഡ് കൂട്ടുകെട്ട് വേണം; അനിവാര്യമെന്ന് ലക്ഷ്മണ്‍

ന്യൂഡല്‍ഹി: മൂന്ന് ഫോര്‍മാറ്റിലും ആധിപത്യം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എങ്കില്‍ രാഹുല്‍ ദ്രാവിഡിന്റേയും സൗരവ് ഗാംഗുലിയുടേയും കൂട്ടുകെട്ട് ഇന്ത്യക്കിപ്പോള്‍ അനിവാര്യമാണെന്ന് വിവിഎസ് ലക്ഷ്മണ്‍. എന്‍സിഎ തലവനായ രാഹുല്‍ ദ്രാവിഡിന്റേയും ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയുടേയും കൂട്ടുകെട്ട് നമുക്ക് പ്രധാനപ്പെട്ടതാണെന്ന് ലക്ഷ്മണ്‍ പറയുന്നു. 

എല്ലാവരും പ്രധാനപ്പെട്ടവരാണ്, ടീം ക്യാപ്റ്റന്‍, എന്‍സിഎ തലവന്‍, ബിസിസിഐ പ്രസിഡന്റ്. മൂന്ന് ഫോര്‍മാറ്റിലും ശക്തമായ ടീമായി വളരാന്‍ നമുക്ക് ഇവരുടെ കൂട്ടുകെട്ട് വേണമെന്ന് ലക്ഷ്മണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഗാംഗുലി ബിസിസിഐയുടെ 39ാമത്തെ പ്രസിഡന്റായി സ്ഥാനമേറ്റത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എന്‍സിഎയുടെ തലവനായി ദ്രാവിഡ് എത്തിയത്. 

1996ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് ഗാംഗുലിയും ദ്രാവിഡും ഇന്ത്യക്ക് വേണ്ടി അരങ്ങേറിയത്. അന്ന് താന്‍ സെഞ്ചുറി നേടിയതിന് ശേഷം ദ്രാവിഡ് സെഞ്ചുറി നേടുന്നതിനായി കാത്തിരുന്നതായും ഗാംഗുലി അടുത്തിടെ പറഞ്ഞിരുന്നു. 

ഞാന്‍ അന്ന് എന്റെ ഇന്നിങ്‌സില്‍ മുഴുകി നില്‍ക്കുകയായിരുന്നു. ദ്രാവിഡ് ക്രീസിലേക്ക് എത്തിയപ്പോള്‍ എന്റെ സ്‌കോര്‍ 70ന് അടുത്തെത്തിയിരുന്നു. പോയിന്റിലേക്ക് കവര്‍ ഡ്രൈവ് കളിച്ചാണ് ഞാന്‍ സെഞ്ചുറി നേടിയത്. 131 റണ്‍സ് എടുത്ത് ഞാന്‍ പുറത്തായി. 

പിന്നത്തെ ദിവസം ദ്രാവിഡ് ക്രീസിലേക്ക് എത്തി 95 റണ്‍സ് നേടി. ദ്രാവിഡ് സെഞ്ചുറി നേടുന്നതിനായി ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ ഞാന്‍ കാത്തു നിന്ന്. രഞ്ജി ട്രോഫിയില്‍ ദ്രാവിഡിന്റെ കളി ഞാന്‍ കണ്ടിട്ടുണ്ട്. ദ്രാവിഡിന്റെ കരിയര്‍ ഞാന്‍ അടുത്ത് നിന്ന് കണ്ടതാണ്. അന്ന് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നെങ്കില്‍ അത് നല്ലതായിരുന്നു, ഗാംഗുലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com