മുഖത്തെ തിളക്കത്തിന് പിന്നില്‍ കുഞ്ഞും, നിങ്ങളുടെ സ്‌നേഹവും ലാളനയും; ഹൃദയം കീഴടക്കി ഹര്‍ദിക്കിന് നതാഷയുടെ മറുപടി

നിന്റെ മുഖത്തിന് ഇത്ര തിളക്കം എങ്ങനെയാണെന്നാണ് ഫോട്ടോയ്‌ക്കൊപ്പം നതാഷയോട് ഹര്‍ദിക് ചോദിച്ചത്
മുഖത്തെ തിളക്കത്തിന് പിന്നില്‍ കുഞ്ഞും, നിങ്ങളുടെ സ്‌നേഹവും ലാളനയും; ഹൃദയം കീഴടക്കി ഹര്‍ദിക്കിന് നതാഷയുടെ മറുപടി

താഷക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ കഴിഞ്ഞ ഇന്‍സ്റ്റയിലെത്തിയത്. നിന്റെ മുഖത്തിന് ഇത്ര തിളക്കം എങ്ങനെയാണെന്നാണ് ഫോട്ടോയ്‌ക്കൊപ്പം നതാഷയോട് ഹര്‍ദിക് ചോദിച്ചത്. 

കാറിനുള്ളിലുള്ള ഇരുവരുടേയും ഫോട്ടോ ആരാധകരും ഏറ്റെടുത്തു. പിന്നാലെ ഹര്‍ദിക്കിന് നതാഷയുടെ മറുപടി വന്നതോടെ ഏവരുടേയും ഹൃദയം കവരുകയാണ് ഇരുവരും. മുഖത്തെ ഈ തിളക്കത്തിന് കാരണം കുഞ്ഞും, നിങ്ങളുടെ സ്‌നേഹവും ലാളനയുമാണ് എന്നാണ് ഹര്‍ദിക്കിനോട് നതാഷ പറയുന്നത്. 

കുഞ്ഞ് ജനിക്കാന്‍ പോവുന്ന വിവരം ഈ മാസം ആദ്യമാണ് ഹര്‍ദിക് ആരാധകരുമായി പങ്കുവെച്ചത്. ഈ വര്‍ഷം ജനുവരി ഒന്നിനാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ലോക്ക്ഡൗണിന് ഇടയില്‍ വിവാഹത്തിന്റെ ചിത്രങ്ങളും ഹര്‍ദിക് പങ്കുവെച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com