മുന്‍പോട്ട് ആഞ്ഞ് ക്യാച്ചെടുക്കാന്‍ റെഡിയായി നില്‍ക്കാന്‍ പറഞ്ഞു; കമ്രാന്‍ അക്മലിന്റെ വിക്കറ്റ് വീഴ്ത്തിയ ദ്രാവിഡിന്റെ തന്ത്രം

മുന്‍പോട്ട് ആഞ്ഞ് ക്യാച്ചെടുക്കാന്‍ റെഡിയായി നില്‍ക്കാന്‍ പറഞ്ഞു; കമ്രാന്‍ അക്മലിന്റെ വിക്കറ്റ് വീഴ്ത്തിയ ദ്രാവിഡിന്റെ തന്ത്രം

പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനെ പുറത്താക്കാന്‍ രാഹുല്‍ ദ്രാവിഡ് ഫീല്‍ഡ് സെറ്റ് ചെയ്തതിനെ കുറിച്ചാണ് റെയ്‌ന പറയുന്നത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മികച്ച ക്യാപ്റ്റന്മാരെ പരിഗണിക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ പേര് ഉള്‍പ്പെടുത്തി നമ്മള്‍ അധികം കണ്ടിട്ടില്ല. കപില്‍ ദേവ്, സൗരവ് ഗാംഗുലി, ധോനി, കോഹ് ലി എന്നിവരിലേക്കാണ് പ്രധാനമായും ചര്‍ച്ചകള്‍ നടക്കുക...ദ്രാവിഡിന് കീഴില്‍ ഇന്ത്യ നേടിയ തുടര്‍ ജയങ്ങളുടെ റെക്കോര്‍ഡിലേക്ക് ചൂണ്ടി ഇര്‍ഫാന്‍ പഠാന്‍ എത്തിയിരുന്നു. 

സുരേഷ് റെയ്‌നയാണ് ഇപ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ നായകത്വത്തിലെ മികവിനെ കുറിച്ച് പറയുന്നത്. പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനെ പുറത്താക്കാന്‍ രാഹുല്‍ ദ്രാവിഡ് ഫീല്‍ഡ് സെറ്റ് ചെയ്തതിനെ കുറിച്ചാണ് റെയ്‌നയുടെ വെളിപ്പെടുത്തല്‍. 

ഇര്‍ഫാന്‍ പഠാനായിരുന്നു ബൗളര്‍. ക്യാച്ചിങ് ഫീല്‍ഡര്‍മാരെ 15 യാര്‍ഡിനുള്ളില്‍ നിര്‍ത്തണം എന്ന നിയമമുള്ള സമയം. പോയിന്റില്‍ നില്‍ക്കുമോ എന്ന് ദ്രാവിഡ് എന്നോട് ചോദിച്ചു. എവിടെ നില്‍ക്കണം എന്ന് പറഞ്ഞാല്‍ മതിയെന്ന് ഞാന്‍ ദ്രാവിഡിനോട് പറഞ്ഞു. പോയിന്റില്‍ മുന്‍പിലേക്ക് ആഞ്ഞ് ക്യാച്ച് എടുക്കാന്‍ തയ്യാറായി നില്‍ക്കണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു....

പിന്നാലെ ഔട്ട് സൈഡ് ഓഫ് സ്റ്റംപായി എത്തിയ ഡെലിവറിയില്‍ അക്മലിന് പഠാന്‍ ചൂണ്ടയൊരുക്കി. ശക്തിയോടെയാണ് അക്മല്‍ അടിച്ചത്. ഞാന്‍ പന്തൊന്ന് കണ്ടതേയുള്ളു. അത് നേരെ എന്റെ കൈകളിലേക്കെത്തി. അടുത്ത ഡെലിവറിയില്‍ ക്യാച്ച് വരും എന്ന് ദ്രാവിഡിന് നേരത്തെ വായിച്ചെടുക്കാനായി എന്നത് തന്നെ അത്ഭുതപ്പെടുത്തി, കപില്‍ ദേവിനൊപ്പമുള്ള അഭിമുഖത്തില്‍ സുരേഷ് റെയ്‌ന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com