ഹഫീസിന് കോവിഡ് തന്നെയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്; രണ്ടാം പരിശോധനാ ഫലം അംഗീകരിക്കില്ല, ക്വാറന്റീന്‍ ലംഘിച്ചതിന് നടപടി വരും

അന്ന് പരിശോധനക്കായി ശേഖരിച്ച ഹഫീസിന്റെ സാമ്പിള്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കിയെന്നും ഇതില്‍ കോവിഡ് പോസിറ്റീവ് എന്നാണ് ഫലം വന്നതെന്നും പിസിബി
ഹഫീസിന് കോവിഡ് തന്നെയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്; രണ്ടാം പരിശോധനാ ഫലം അംഗീകരിക്കില്ല, ക്വാറന്റീന്‍ ലംഘിച്ചതിന് നടപടി വരും

സ്ലാമാബാദ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന് കോവിഡ് സ്ഥിരീകരിച്ചതായി ആവര്‍ത്തിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അന്ന് പരിശോധനക്കായി ശേഖരിച്ച ഹഫീസിന്റെ സാമ്പിള്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കിയെന്നും ഇതില്‍ കോവിഡ് പോസിറ്റീവ് എന്നാണ് ഫലം വന്നതെന്നും പിസിബി വ്യക്തമാക്കി. 

ഇംഗ്ലണ്ട് പര്യടനത്തിനായി പോവുന്നതിന് മുന്‍പായിട്ടാണ് പാക് ക്രിക്കറ്റ് താരങ്ങളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. 10 പാകിസ്ഥാന്‍ കളിക്കാര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് കോവിഡ് ടെസ്റ്റ് നടത്തിയതിന് പിന്നാലെ ഹഫീസ് മറ്റൊരിടത്ത് പരിശോധനക്ക് വിധേയമായി. ഇതില്‍ തനിക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്നാണ് ഫലം വന്നതെന്ന് ഹഫീസ് പറഞ്ഞു. 

രണ്ടാമത് നടത്തിയ കോവിഡ് പരിശോധനയുടെ റിസല്‍ട്ട് ട്വിറ്ററിലൂടെ ഹഫീസ് പങ്കുവെക്കുകയും ചെയ്തു. സംഭവം വിവാദമായി നില്‍ക്കവെയാണ് അന്ന് ശേഖരിച്ച ഹഫീസിന്റെ സാമ്പിള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും പരിശോധനക്ക് അയച്ചത്. ഇതില്‍ ഹഫീസിന് പോസിറ്റീവാണെന്ന് തന്നെയാണ് പറയുന്നതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

ഷൗക്കത്ത് ഖാനൂം മെമ്മോറിയന്‍ ആശുപത്രിയിലാണ് പാക് കളിക്കാരുടെ കോവിഡ് ടെസ്റ്റുകള്‍ നടത്തിയത്. ഇവിടെ ഹഫീസിന്റെ സാമ്പിള്‍ വീണ്ടും പരിശോധിച്ചെന്ന് പിസിബി പറയുന്നു. ബോര്‍ഡിനെ അറിയിക്കാതെ കോവിഡ് ടെസ്റ്റ് നടത്തിയതിന് ഹഫീസിനെതിരെ അച്ചടക്ക നടപടി വരുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്. മാത്രമല്ല, ബോര്‍ഡ് നിര്‍ദേശിച്ച ഐസൊലേഷന്‍ ഹഫീസ് ലംഘിച്ചതായും ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com