100 മീറ്റര്‍ ഓട്ടത്തില്‍ വനിതകള്‍ക്ക് 80 മീറ്ററാണോ? ബൗണ്ടറി ലൈനിന്റെ നീളം കുറച്ചല്ല, വനിതാ ക്രിക്കറ്റ് മാര്‍ക്കറ്റ് ചെയ്യണമെന്ന് ശിഖ പാണ്ഡേ

ചെറിയ പന്ത് ഉപയോഗിക്കുക, പിച്ചിന്റെ നീളം കുറക്കുക എന്നീ നിര്‍ദേശങ്ങള്‍ ഉയരുന്നതിലേക്ക് ചൂണ്ടിയാണ് ശിഖ പാണ്ഡേയുടെ വാക്കുകള്‍
100 മീറ്റര്‍ ഓട്ടത്തില്‍ വനിതകള്‍ക്ക് 80 മീറ്ററാണോ? ബൗണ്ടറി ലൈനിന്റെ നീളം കുറച്ചല്ല, വനിതാ ക്രിക്കറ്റ് മാര്‍ക്കറ്റ് ചെയ്യണമെന്ന് ശിഖ പാണ്ഡേ

മുംബൈ: നിയമങ്ങളില്‍ മാറ്റം വരുത്തിയല്ല കളിയിലേക്ക് ആരാധകരെ ആകര്‍ഷിക്കേണ്ടതെന്ന് ഇന്ത്യന്‍ പേസര്‍ ശിഖ പാണ്ഡേ. മാര്‍ക്കറ്റ് ചെയ്ത് തന്നെയാണ് വളര്‍ച്ചയും ആരാധക പിന്തുണയും കണ്ടെത്തേണ്ടത് എന്ന് ശിഖ പറഞ്ഞു.

വനിതാ ക്രിക്കറ്റിലേക്ക് ആരാധകരുടെ ശ്രദ്ധ എത്തിക്കുന്നതിനായി ചെറിയ പന്ത് ഉപയോഗിക്കുക, പിച്ചിന്റെ നീളം കുറക്കുക എന്നീ നിര്‍ദേശങ്ങള്‍ ഉയരുന്നതിലേക്ക് ചൂണ്ടിയാണ് ശിഖ പാണ്ഡേയുടെ വാക്കുകള്‍. ഒളിംപിക്‌സിലെ 100 മീറ്റര്‍ വനിതകളുടെ ഓട്ടത്തില്‍, പുരുഷ വിഭാഗം 100 മീറ്ററില്‍ ഓടുന്ന താരത്തിന്റെ അതേ സമയം കണ്ടെത്താന്‍ വനിതകളുടേത് 80 മിറ്ററായി ചുരുക്കുന്നുണ്ടോ എന്ന് ശിഖ ചോദിച്ചു.

വനിതാ ക്രിക്കറ്റില്‍ പിച്ചിന്റെ നീളം കുറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനെ സംശയത്തോടെ കാണേണ്ടതാണ്. പന്തിന്റെ വലിപ്പം കുറക്കാനുള്ള ഇയാന്‍ സ്മിത്തിന്റെ നിര്‍ദേശം അംഗീകരിക്കാം. എന്നാല്‍ ഭാരം അതേപോലെ തന്നെ നിലനിര്‍ത്തിയെങ്കില്‍ മാത്രമേ അതും അംഗീകരിക്കാന്‍ പറ്റുകയുള്ളു.

ഇത് ബൗളര്‍മാര്‍ക്ക് പന്തില്‍ കൂടുതല്‍ ഗ്രിപ്പ് നല്‍കും. സ്പിന്നര്‍മാര്‍ക്ക് റിവേഴ്‌സ് സ്വിങ് ലഭിക്കുകയും ചെയ്യും. ബിഗ് ഹിറ്റ് കളിക്കുമ്പോള്‍ പന്ത് കൂടുതല്‍ ദൂരത്തേക്ക് പോവുകയും ചെയ്യും. വനിതാ ക്രിക്കറ്റില്‍ ബൗണ്ടറി ലൈനിലേക്കുള്ള നീളം കുറക്കേണ്ട ആവശ്യമില്ലെന്നും, ബൗണ്ടറി ലൈന്‍ തൊടുന്ന വിധം പ്രാപ്തരാണ് ക്രിക്കറ്റ് താരങ്ങളെന്നും ശിഖ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com