2007ല്‍ ധോനി ബൗളര്‍മാരെ നിയന്ത്രിച്ചു, 2013ലേക്ക് എത്തിയപ്പോള്‍ അവരെ വിശ്വസിക്കാന്‍ തുടങ്ങിയതായി ഇര്‍ഫാന്‍ പഠാന്‍

2007ല്‍ ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തിയ സമയം ബൗളര്‍മാരെ നിയന്ത്രിക്കാനാണ് ധോനി ഇഷ്ടപ്പെട്ടിരുന്നതെന്ന് ഇര്‍ഫാന്‍ പഠാന്‍
2007ല്‍ ധോനി ബൗളര്‍മാരെ നിയന്ത്രിച്ചു, 2013ലേക്ക് എത്തിയപ്പോള്‍ അവരെ വിശ്വസിക്കാന്‍ തുടങ്ങിയതായി ഇര്‍ഫാന്‍ പഠാന്‍

2007ല്‍ ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തിയ സമയം ബൗളര്‍മാരെ നിയന്ത്രിക്കാനാണ് ധോനി ഇഷ്ടപ്പെട്ടിരുന്നതെന്ന് ഇര്‍ഫാന്‍ പഠാന്‍. എന്നാല്‍ 2013 ആയപ്പോഴേക്കും ബൗളര്‍മാരെ ധോനി വിശ്വസിക്കാന്‍ തുടങ്ങി. നായകനെന്ന നിലയില്‍ ധോനി പക്വത കൈവരിച്ചത് അവിടെ കാണാമെന്നും പഠാന്‍ പറഞ്ഞു.

2007ലെ ട്വന്റി20 ലോകകപ്പ് കളിക്കുമ്പോഴും 2013ലെ ചാമ്പ്യന്‍സ് ട്രോഫി കളിക്കുമ്പോഴും 5 മിനിറ്റ് മാത്രമാണ് ധോനിയുടെ ടീം മീറ്റിങ്ങുകള്‍ നീണ്ടത്. 2007ല്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് നിന്ന് ബൗളിങ് എന്‍ഡിലേക്ക് ധോനി എത്തും. എന്നാല്‍ 2013ല്‍ നിയന്ത്രണം ബൗളര്‍മാര്‍ക്ക് നല്‍കാന്‍ ധോനി തയ്യാറായി, പഠാന്‍ ചൂണ്ടിക്കാട്ടി.

2007നും 2013നും ഇടയിലാണ് ബൗളര്‍മാരില്‍ വിശ്വാസം അര്‍പ്പിക്കാം എന്ന അനുഭവസമ്പത്ത് ധോനി നേടിയത്. 2013 ചാമ്പ്യന്‍സ് ട്രോഫിയോടെയാണ് തന്റെ സ്ലോ ബൗളര്‍മാരേയും സ്പിന്നര്‍മാരേയും ധോനി വിശ്വാസമര്‍പ്പിച്ച് നിര്‍ണായക ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും പഠാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com