''എനിക്ക് കുറ്റബോധം തോന്നുന്നു, അന്ന് സുശാന്തിനെ തടഞ്ഞ് നിര്‍ത്തി ഞാന്‍ സംസാരിക്കണമായിരുന്നു''

'എനിക്ക് മുന്‍പിലൂടെ തല കുനിച്ച് സുശാന്ത് കടന്നു പോയി. അപ്പോഴാണ് എന്റെ സുഹൃത്ത് പറഞ്ഞത് അവന്‍ എംഎസ് ധോനിയുടെ സിനിമ ചെയ്യുകയാണ് എന്ന്'
''എനിക്ക് കുറ്റബോധം തോന്നുന്നു, അന്ന് സുശാന്തിനെ തടഞ്ഞ് നിര്‍ത്തി ഞാന്‍ സംസാരിക്കണമായിരുന്നു''

ലാഹോര്‍: സുശാന്ത് സിങ് രജപുത്തിന്റെ മരണത്തില്‍ പ്രതികരണവുമായി പാക് മുന്‍ പേസര്‍ ഷുഐബ് അക്തര്‍. 2016ല്‍ മുംബൈയില്‍ വെച്ച് സുശാന്തിനെ കണ്ടെങ്കിലും അന്ന് സംസാരിച്ചില്ല. അതിലിപ്പോള്‍ തനിക്ക് കുറ്റബോധം തോന്നുന്നതായും അക്തര്‍ പറഞ്ഞു. 

ഞാന്‍ ഇന്ത്യ വിടാന്‍ പോവുന്ന സമയമാണ് സുശാന്തിനെ കണ്ടത്. എന്റെ മുന്‍പില്‍ സുശാന്ത് അത്ര ആത്മവിശ്വാസത്തോടെയല്ല വന്നത്. എനിക്ക് മുന്‍പിലൂടെ തല കുനിച്ച് സുശാന്ത് കടന്നു പോയി. അപ്പോഴാണ് എന്റെ സുഹൃത്ത് പറഞ്ഞത് അവന്‍ എംഎസ് ധോനിയുടെ സിനിമ ചെയ്യുകയാണ് എന്ന്...

തങ്ങള്‍ക്കിടയില്‍ സൗഹൃദമുണ്ടായിരുന്നു എങ്കില്‍ എന്റെ അനുഭവങ്ങളെ കുറിച്ചും, ജീവിതം എന്താണ് എന്നതിനെ കുറിച്ചുമെല്ലാം ഞാന്‍ അവനോട് സംസാരിച്ചാനെ. അവനെ സഹായിക്കാന്‍ എനിക്ക് സാധിച്ചാനെ, അക്തര്‍ പറഞ്ഞു. 

അവന്റെ സിനിമകള്‍ കാണണം എന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു. പിന്‍നിരയില്‍ നിന്നാണ് അവന്‍ ഉയര്‍ന്നു വന്നത്. എന്നിട്ടും അവന്‍ നല്ല സിനിമകളുടെ ഭാഗമായി. അന്ന് അവനെ തടഞ്ഞ് നിര്‍ത്തി ഞാന്‍ സംസാരിക്കണമായിരുന്നു. അന്ന് അങ്ങോട്ട് ചെന്ന് അവനോട് സംസാരിക്കാത്തതില്‍ എനിക്ക് ഇന്ന് വല്ലാത്ത കുറ്റബോധമുണ്ട്...അക്തര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com