പാകിസ്ഥാന് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു; കോവിഡ് സ്ഥിരീകരിച്ച കളിക്കാര്‍ സംഘത്തിലില്ല

ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് ടെസ്റ്റില്‍ 10 പാകിസ്ഥാന്‍ കളിക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
പാകിസ്ഥാന് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടു; കോവിഡ് സ്ഥിരീകരിച്ച കളിക്കാര്‍ സംഘത്തിലില്ല

ഇംഗ്ലണ്ട് പര്യടനത്തിനായി പാകിസ്ഥാന്‍ ടീം യാത്ര തിരിച്ചു. കോവിഡ് പോസിറ്റീവായ കളിക്കാരെ ഒഴിവാക്കിയാണ് പാകിസ്ഥാന്‍ കളിക്കാര്‍ ഞായറാഴ്ച രാവിലെ യാത്ര തിരിച്ചത്.

ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് ടെസ്റ്റില്‍ 10 പാകിസ്ഥാന്‍ കളിക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഹമ്മദ് ഹസ്‌നെയ്ന്‍, ഷദാബ് ഖാന്‍, ഫഖര്‍ സമന്‍, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ഹഫീസ് വഹാബ് റിയാസ് എന്നിവര്‍ക്ക് തങ്ങളുടെ മൂന്നാമത്തെ കോവിഡ് പരിശോധനാ ഫലവും നെഗറ്റീവ് ആവുമ്പോഴാണ് ടീമിനൊപ്പം ചേരാനാവുക.

മൂന്ന് ടെസ്റ്റും മൂന്ന് ട്വന്റി20യുമാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടില്‍ കളിക്കുക. വിന്‍ഡിസിനെതിരായ ഇംഗ്ലണ്ടിന്റെ പരമ്പരക്ക് ശേഷമാണ് ഇത്. മാഞ്ചസ്റ്ററില്‍ എത്തുന്ന പാക് ക്രിക്കറ്റ് താരങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിക്കും.20 കളിക്കാരും 11 സപ്പോര്‍ട്ട് സ്റ്റാഫുമാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്. റിസര്‍വ് താരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ബാബര്‍ അസം, അസ്ഹര്‍ അലി, അബിദ് അലി, അസദ് ഷഫിഖ്, ഫഹീം അഷ്‌റഫ്, ഫവദ് അലം, ഇഫ്തിക്കര്‍ അഹ്മദ്, ഇമദ് വസിം, ഇമാം ഉള്‍ ഹഖ്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് അബ്ബാസ്, മുസ ഖാന്‍, നസീം ഷാ, റൊഹെയ്ല്‍ നസീര്‍, സര്‍ഫ്രാസ് അഹ്മദ്, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ മസൂദ്, സൊഹെയ്ല്‍ ഖാന്‍, ഉസ്മാന്‍ ഷിന്‍വാരി, യാസിര്‍ ഷാ എന്നിവരാണ് ഇന്ന് ഇംഗ്ലണ്ടിലേക്ക് പറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com