ലിവര്‍പൂള്‍ ക്ലോപ്പിന്റെ ഭാര്യക്കും നന്ദി പറയണം, മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കുള്ള ചേക്കേറല്‍ തടഞ്ഞത് ഇങ്ങനെ

എന്നാല്‍ ഫെര്‍ഗൂസന്‍ ക്ലബ് വിട്ടതിന് പിന്നാലെ 2013ന് ശേഷം യുനൈറ്റഡിന് സ്വന്തമാക്കാനായത് 3 കിരീടം മാത്രം
ലിവര്‍പൂള്‍ ക്ലോപ്പിന്റെ ഭാര്യക്കും നന്ദി പറയണം, മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കുള്ള ചേക്കേറല്‍ തടഞ്ഞത് ഇങ്ങനെ

മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് പോവുന്നതിന് പകരം ലിവര്‍പൂളിനൊപ്പം ചേരാന്‍ ക്ലോപ്പിനെ സ്വാധീനിച്ചത് ഭാര്യ ഉല്ല. 2013ല്‍ ഫെര്‍ഗൂസന്റെ പകരക്കാരനായി ക്ലോപ്പ് എത്താനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. 

ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ലിവര്‍പൂളിലേക്ക് എത്താനുള്ള ക്ലോപ്പിന്റെ തീരുമാനത്തിന് പിന്നില്‍ ഭാര്യയാണെന്ന് റെഡ്‌സ് ഇതിഹാസ താരം ഫില്‍ തോംപ്‌സന്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തെരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനം തെറ്റാണെന്ന് ഭാര്യ തന്നോട് പറഞ്ഞതിന്റെ പുറത്താണ് ലിവര്‍പൂള്‍ ഉറപ്പിച്ചത് എന്ന് ക്ലോപ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലിവര്‍പൂള്‍ തന്നെ സമീപിച്ചപ്പോള്‍ ഇതാണ് ശരിയായ തീരുമാനം എന്നും ഉല്ല പറഞ്ഞു. 

ക്ലോപ്പിന്റെ ആ തീരുമാനം വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ ലിവര്‍പൂളിന് വേണ്ടി ക്ലോപ്പിനെ സൃഷ്ടിച്ചത് പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്ന് തോംപ്‌സന്‍ പറഞ്ഞു. ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടതിന് ശേഷവും, ക്ലോപ്പ് ലിവര്‍പൂളിലേക്ക് എത്തുകയും ചെയ്തതിന് ശേഷം രണ്ട് ടീമിന്റേയും പോക്കില്‍ വലിയ വ്യത്യാസമാണ് കാണുന്നത്. 

26 വര്‍ഷം നീണ്ട ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കരിയറിന് ഇടയില്‍ 13 പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ 38 കിരീടങ്ങളാണ് ക്ലബ് നേടിയത്. എന്നാല്‍ ഫെര്‍ഗൂസന്‍ ക്ലബ് വിട്ടതിന് പിന്നാലെ 2013ന് ശേഷം യുനൈറ്റഡിന് സ്വന്തമാക്കാനായത് 3 കിരീടം മാത്രം. 

ക്ലോപ്പ് എത്തിയ ശേഷം ലിവര്‍പൂളാവട്ടെ യൂറോപ്യന്‍ ചാമ്പ്യന്‍, ലോക ക്ലബ് ചാമ്പ്യന്‍, ഇപ്പോള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യനും. ക്ലോപ്പിന് കിഴീല്‍ 13 മാസം പിന്നിടുമ്പോള്‍ തന്നെ നേട്ടങ്ങളിലേക്കെത്താന്‍ ലിവര്‍പൂളിനായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com