വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍ മാത്രം ക്ഷമ കാണിക്കാന്‍ നിങ്ങള്‍ക്കാവുന്നില്ല, വിമര്‍ശനവുമായി പാര്‍ഥീവ് പട്ടേല്‍

സൗത്ത് ആഫ്രിക്കയില്‍ ഞാന്‍ രണ്ട് ടെസ്റ്റ് കളിച്ചു. പിന്നെ ദിനേശ് കാര്‍ത്തിക് ഇംഗ്ലണ്ടില്‍ രണ്ട് ടെസ്റ്റ് കളിച്ചു. ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ കാര്‍ത്തിക്കും സാഹയും അവിടെയില്ല.
വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍ മാത്രം ക്ഷമ കാണിക്കാന്‍ നിങ്ങള്‍ക്കാവുന്നില്ല, വിമര്‍ശനവുമായി പാര്‍ഥീവ് പട്ടേല്‍

വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍ ഇന്ത്യ വേണ്ട ക്ഷമ കാണിക്കുന്നില്ലെന്ന് പാര്‍ഥീവ് പട്ടേല്‍. എല്ലാ കളിയിലും എല്ലാ പരമ്പരയിലും അവര്‍ മികവ് കാണിക്കണം എന്ന് നമുക്ക് പറയാനാവില്ലെന്ന് പട്ടേല്‍ പറഞ്ഞു.

സൗത്ത് ആഫ്രിക്കയില്‍ ഞാന്‍ രണ്ട് ടെസ്റ്റ് കളിച്ചു. പിന്നെ ദിനേശ് കാര്‍ത്തിക് ഇംഗ്ലണ്ടില്‍ രണ്ട് ടെസ്റ്റ് കളിച്ചു. ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ കാര്‍ത്തിക്കും സാഹയും അവിടെയില്ല. പകരം കളിച്ചത് പന്ത്, പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു.  

പൊട്ടത്ത ഒന്നിനെ നന്നാക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. നമുക്കിപ്പോള്‍ സാഹയുണ്ട്. മറ്റ് വഴികള്‍ നമ്മളിപ്പോള്‍ തിരയേണ്ട കാര്യമില്ല. അവരെന്നോട് ഓപ്പണ്‍ ചെയ്യാനന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓപ്പണ്‍ ചെയ്തു. അഞ്ചാം ടെസ്റ്റില്‍, പരമ്പരയിലെ എന്റെ മൂന്നാമത്തെ കളിയില്‍, വിജയിക്ക് പരിക്കേറ്റപ്പോള്‍ എന്നോട് ഓപ്പണ്‍ ചെയ്യാന്‍ പരഞ്ഞു. 170 ഓവര്‍ വിക്കറ്റ് കീപ്പറായി നിന്നതിന് ശേഷമാണ് ഞാന്‍ ഓപ്പണ്‍ ചെയ്തത്, പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു.

ധോനിയുടെ തലമുറയില്‍ ജനിച്ചതിനാലാണ് ഭാഗ്യമില്ലാതെ പോയതെന്ന് പലരും എന്നോട് പറയാറുണ്ട്. എന്നാല്‍ ധോനി വരുന്നതിന് മുന്‍പേ ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ തുടങ്ങിയത്. ധോനിയുടെ കാര്യം പറഞ്ഞ് സിംപതി നേടേണ്ട കാര്യമില്ല. ഞാന്‍ നന്നായി കളിച്ചില്ല. അതിന്റെ ഫലമായി ദിനേശ് കാര്‍ത്തിക് ടീമിലേക്ക് എത്തി. കാര്‍ത്തിക്കിന് പിന്നാലെ ധോനി എത്തി, പട്ടേല്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com