ആര്‍തറിനെ യുവന്റ്‌സിന് വിറ്റ് ബാഴ്‌സ, പകരം ന്യൂകാമ്പില്‍ മധ്യനിര വാഴാന്‍ യാനിച്ച്‌

60 മില്യണ്‍ യൂറോയ്ക്കാണ് യാനിച്ച് ന്യൂകാമ്പിലേക്ക് എത്തുന്നത് എന്ന് ബാഴ്‌സ വ്യക്തമാക്കി
ആര്‍തറിനെ യുവന്റ്‌സിന് വിറ്റ് ബാഴ്‌സ, പകരം ന്യൂകാമ്പില്‍ മധ്യനിര വാഴാന്‍ യാനിച്ച്‌

ബ്രസീല്‍ മധ്യനിര താരം ആര്‍തര്‍ മെലോക്ക് പകരം യുവന്റ്‌സില്‍ നിന്ന് മിര്‍ലേം യാനിച്ച് ബാഴ്‌സയിലേക്ക് എത്തും. 60 മില്യണ്‍ യൂറോയ്ക്കാണ് യാനിച്ച് ന്യൂകാമ്പിലേക്ക് എത്തുന്നത് എന്ന് ബാഴ്‌സ വ്യക്തമാക്കി. 

2019-20 സീസണ്‍ വരെ ആര്‍തര്‍ ബാഴ്‌സയില്‍ തുടരും. സീരി എയിലെ സീസണ്‍ അവസാനിച്ചതിന് ശേഷമാവും യാനിച്ച് ന്യൂകാമ്പിലേക്ക് എത്തുക. 400 മില്യണ്‍ യൂറോയുടെ റിലീസ് ക്ലോസ് യാനിച്ചിന്റെ കരാറില്‍ ബാഴ്‌സ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

171 മത്സരങ്ങളാണ് യാനിച്ച് ഇതുവരെ ബാഴ്‌സക്ക് വേണ്ടി കളിച്ചത്. 22 ഗോളുകള്‍ നേടി. ആര്‍തറിനെ യുവന്റ്‌സിന് നല്‍കുക വഴി 72 മില്യണ്‍ യൂറോയാണ് ബാഴ്‌സ കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തെ കരാറിലാണ് യുവന്റിലേക്ക് ആര്‍തര്‍ എത്തുന്നത്. 

2016 മുതല്‍ യുവന്റ്‌സില്‍ കളിക്കുകയാണ് ബോസ്‌നിയന്‍ താരമായ യാനിച്ച്. 2018ല്‍ ബാഴ്‌സയിലേക്ക് എത്തിയ ആര്‍തറിനെ സാവിയുടെ പിന്‍മുറക്കാരനായാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ തുടക്കത്തിലെ മികവ് നിലനിര്‍ത്താന്‍ ആര്‍തറിനായില്ല. പ്രതീക്ഷക്കൊത്ത് ഉയരാന്‍ ആര്‍തറിനായില്ലെന്ന് സെറ്റിയന്‍ അടുത്തിടെ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com