''ഇനിയും റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ കളിപ്പിക്കില്ല, ഗാംഗുലിയുടെ ഭീഷണിക്ക് സെഞ്ചുറിയടിച്ച് സെവാഗിന്റെ മറുപടി''

''ഇനിയും റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ കളിപ്പിക്കില്ല, ഗാംഗുലിയുടെ ഭീഷണിക്ക് സെഞ്ചുറിയടിച്ച് സെവാഗിന്റെ മറുപടി''

കരിയറിന്റെ തുടക്കത്തില്‍ മികവ് കാണിക്കാനായെങ്കിലും സെവാഗിന് മോശം കാലമുണ്ടായി

ന്യൂഡല്‍ഹി: മോശം സാഹചര്യങ്ങളിലൂടെ കടന്നു പോയ സമയം നായകനായിരുന്ന സൗരവ് ഗാംഗുലിയാണ് വീരേന്ദര്‍ സെവാഗിന് താങ്ങായതെന്ന് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. റണ്‍സ് കണ്ടെത്താന്‍ ഇനിയുമായില്ലെങ്കില്‍ ടീമില്‍ കളിപ്പിക്കില്ലെന്ന് ഗാംഗുലി ഒരിക്കല്‍ സെവാഗിനോട് പറഞ്ഞതായി ചോപ്ര പറയുന്നു. 

കരിയറിന്റെ തുടക്കത്തില്‍ മികവ് കാണിക്കാനായെങ്കിലും സെവാഗിന് മോശം കാലമുണ്ടായി. തുടര്‍ച്ചയായി ഫോം ഔട്ടായി നിന്ന സമയം. ഇനി ഒരിക്കല്‍ കൂടി റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന് ഗാംഗുലി പറഞ്ഞു. എന്നാല്‍ പിന്നത്തെ കളിയില്‍ സെവാഗ് സെഞ്ചുറി നേടി. 

സെവാഗിന്റേത് പോലെ യുവരാജ് സിങ്ങിനും ഗാംഗുലി വലിയ പിന്തുണ നല്‍കി. യുവിയുടെ മോശം സമയത്തും ദാദ യുവിയെ കൈവിട്ടില്ല. 18-20 ഇന്നിങ്‌സുകളില്‍ തുടരെ ഒരു അര്‍ധശതകം പോലുമില്ലാതെ യുവി കളിച്ചു. എന്നാല്‍ ഗാംഗുലിക്ക് യുവരാജ് സിങ്ങില്‍ വിശ്വാസമുണ്ടായിരുന്നു. 

മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാതിരുന്നതാണ് തന്റെ കരിയറിനെ പിന്നോട്ടടിച്ചത് എന്നും ആകാശ് ചോപ്ര പറഞ്ഞു. 40-50 എന്നീ സ്‌കോറുകള്‍ക്കിടയിലേക്ക് ഞാന്‍ എത്തി. എന്നാല്‍ അതൊന്നും വലിയ സ്‌കോറുകളാക്കാന്‍ എനിക്കായില്ല. അത് തന്റെ ഭാഗത്തുണ്ടായ തെറ്റാണെന്നും ചോപ്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com