എന്നെ മൂന്നാമനാക്കി ഇറക്കിയത് ചാപ്പലല്ല, സച്ചിനാണ്; കരിയര്‍ നശിപ്പിച്ചത് ഗ്രെഗ് ചാപ്പലല്ലെന്ന് ഇര്‍ഫാന്‍ പഠാന്‍

ബാറ്റിങ് പൊസിഷനില്‍ മൂന്നാം സ്ഥാനത്ത് തന്നെ ഇറക്കാനുള്ള തീരുമാനം എടുത്തത് ആ സമയം പരിശീലകനായിരുന്ന ഗ്രെഗ് ചാപ്പല്‍ അല്ലെന്ന് ഇര്‍ഫാന്‍ പഠാന്‍
എന്നെ മൂന്നാമനാക്കി ഇറക്കിയത് ചാപ്പലല്ല, സച്ചിനാണ്; കരിയര്‍ നശിപ്പിച്ചത് ഗ്രെഗ് ചാപ്പലല്ലെന്ന് ഇര്‍ഫാന്‍ പഠാന്‍

മുംബൈ: ബാറ്റിങ് പൊസിഷനില്‍ മൂന്നാം സ്ഥാനത്ത് തന്നെ ഇറക്കാനുള്ള തീരുമാനം എടുത്തത് ആ സമയം പരിശീലകനായിരുന്ന ഗ്രെഗ് ചാപ്പല്‍ അല്ലെന്ന് ഇര്‍ഫാന്‍ പഠാന്‍. സച്ചിനാണ് ആ നിര്‍ദേശം മുന്‍പോട്ട് വെച്ചതെന്ന് പഠാന്‍ പറഞ്ഞു. 

എന്നെ മൂന്നാമനായി ഇറക്കി എന്റെ കരിയര്‍ നശിപ്പിച്ചത് ഗ്രെഗ് ചാപ്പലാണ് എന്ന് പറയുന്നവര്‍ക്കുള്ള മറുപടി എന്റെ വിരമിക്കലിന് ശേഷം ഞാന്‍ നല്‍കിയതാണ്. അത് സച്ചിന്റെ ആശയമായിരുന്നു. എന്നെ മൂന്നാമനായി ഇറക്കാന്‍ സച്ചിനാണ് രാഹുല്‍ ദ്രാവിഡിനോട് പറഞ്ഞത്...

സിക്‌സുകള്‍ നേടാനും, ന്യൂബോള്‍ കളിക്കാനും എനിക്ക് സാധിക്കുമെന്നതാണ് ഇതിന് കാരണമായി സച്ചിന്‍ പറഞ്ഞത്. ശ്രീലങ്കക്കെതിരായ പരമ്പരയിലായിരുന്നു എന്റെ ബാറ്റിങ് പ്രൊമോഷന്‍. മുരളീധരന്‍ ഉള്‍പ്പെടെ ലങ്കന്‍ ബൗളര്‍മാര്‍ ഫോമില്‍ നില്‍ക്കുന്ന സമയം. 

മുരളീധരനെ ഉള്‍പ്പെടെ ആക്രമിച്ച് കളിക്കാനാണ് എനിക്ക് നിര്‍ദേശം തന്നത്. ദില്‍ഹാര ഫെര്‍ണാണ്ടസ് സ്പ്ലിറ്റ് ഫിംഗര്‍ സ്ലോവര്‍ ബോള്‍ എന്ന ആശയം കൊണ്ടുവന്ന സമയവുമാണ് അത്. ബാറ്റ്‌സ്മാന്മാര്‍ക്ക് അത് മനസിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ എനിക്കത് മനസിലാക്കാന്‍ കഴിയുമെന്ന് അവര്‍ കരുത്. 

ഗ്രെഗ് ചാപ്പലാണ് എന്റെ കരിയര്‍ ഇല്ലാതാക്കിയത് എന്ന ആരോപണം ശരിയല്ല. ഇന്ത്യക്കാരനല്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ എളുപ്പമാണെന്നും പഠാന്‍ പറഞ്ഞു. ബാറ്റിങ് പൊസിഷനില്‍ മുന്‍പിലേക്ക് കയറ്റി ഇറക്കിയതാണ് ഇര്‍ഫാന്റെ കരിയര്‍ തകര്‍ത്തത് എന്ന വിമര്‍ശനം ശക്തമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com