കമന്റേറ്റര്‍മാര്‍ കളിക്കാരെ പ്രശംസിക്കുന്നത് നിറം നോക്കി; വമ്പന്‍ ലീഗുകളിലെ വര്‍ണ വെറി ചൂണ്ടി പഠന റിപ്പോര്‍ട്ട്

'വെളുത്ത നിറമുള്ള കളിക്കാര്‍ കഠിനാധ്വാനം ചെയ്യുവരും, ബുദ്ധിമാന്മാരുമാണ് എന്നാണ് കമന്റേറ്റര്‍മാര്‍ വ്യാഖ്യാനിക്കുന്നത്'
കമന്റേറ്റര്‍മാര്‍ കളിക്കാരെ പ്രശംസിക്കുന്നത് നിറം നോക്കി; വമ്പന്‍ ലീഗുകളിലെ വര്‍ണ വെറി ചൂണ്ടി പഠന റിപ്പോര്‍ട്ട്


ലണ്ടന്‍: വെളുത്ത നിറമുള്ള കളിക്കാര്‍ക്ക് അനുകൂലമായാണ് ടെലിവിഷന്‍ കമന്റേറ്റര്‍മാരുടെ പ്രതികരണങ്ങള്‍ കൂടുതലും വരുന്നത് എന്ന് പഠന റിപ്പോര്‍ട്ട്. വെളുത്ത നിറമുള്ള കളിക്കാര്‍ കഠിനാധ്വാനം ചെയ്യുവരും, ബുദ്ധിമാന്മാരുമാണ് എന്നാണ് കമന്റേറ്റര്‍മാര്‍ വ്യാഖ്യാനിക്കുന്നതെന്ന് ഡാനിഷ് കമ്പനിയായ റണ്‍റിപ്പീറ്റിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്നാണ് പഠനം നടത്തിയത്. 80 കളികളിലെ ഇംഗ്ലീഷ് കമന്റേറ്റര്‍മാരുടെ 2,073 വാദങ്ങളാണ് പഠന വിധേയമാക്കിയത്. സിരി എ, ലീഗ് 1, ലാ ലീഗ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നിവയിലെ കമന്ററികളാണ് ഇതിനായി ഉപയോഗിച്ചത്. 

പല നിറത്തിലും വംശത്തിലും ഉള്‍പ്പെടുന്ന 643 കളിക്കാരെ കുറിച്ച് കമന്ററിയില്‍ പറയുന്നത് വിലയിരുത്തി. പുകഴ്ത്തി പറയലില്‍ 62 ശതമാനവും വെളുത്ത നിറമുള്ള കളിക്കാരെ കുറിച്ചാണ്. കറുത്ത വര്‍ഗക്കാരായ കളിക്കാരെ വിമര്‍ശിക്കുന്നത് 63.33 ശതമാനവും. 

ഓരോ കളിക്കാരെ കുറിച്ചും ധാരണ നമ്മളില്‍ സൃഷ്ടിക്കാനുള്ള സ്വാധീനം കമന്ററിക്കുണ്ട്. കളിക്കാരുടെ നിറം നോക്കിയാണ് അവരുടെ കരുത്തിനെ ഇവര്‍ വിലയിരുത്തുന്നതെന്ന വിമര്‍ശനം ഇതോടെ ഉയരുന്നു. കരിയര്‍ കഴിഞ്ഞ കോച്ചിന്റെ വേഷത്തിലേക്ക് എത്താന്‍ ശ്രമിക്കുമ്പോള്‍ ഈ വിലയിരുത്തലുകള്‍ അവിടെ അവര്‍ക്ക് തിരിച്ചടിയാവുന്നതായി പിഎഫ്എ ഇക്വാളിറ്റീസ് എക്‌സിക്യൂട്ടീവ് ജാസന്‍ ലീ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com