ധോനി ഇപ്പോഴും ഡിആര്‍എസ് ആരാധകനല്ല, കോഹ്‌ലിക്കത് എല്ലാ മത്സരത്തിലും വേണമെന്ന് ആകാശ് ചോപ്ര

നായകനായിരിക്കുന്ന സമയത്ത് ധോനി ഡിആര്‍എസിനെ സംശയത്തോടെയാണ് കണ്ടിരുന്നത്
ധോനി ഇപ്പോഴും ഡിആര്‍എസ് ആരാധകനല്ല, കോഹ്‌ലിക്കത് എല്ലാ മത്സരത്തിലും വേണമെന്ന് ആകാശ് ചോപ്ര

ഡിസിഷന്‍ റിവ്യു സിസ്റ്റത്തിന് ധോനി റിവ്യൂ സിസ്റ്റം എന്നും ആരാധകര്‍ വിളിക്കുന്നു. ഡിആര്‍എസില്‍ ധോനി കാണിക്കുന്ന മികവ് തന്നെ അതിന് കാരണം. എന്നാല്‍ ഡിആര്‍എസില്‍ ധോനിക്ക് വലിയ താത്പര്യം ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 

2008ല്‍ ഇന്ത്യയാണ് ആദ്യമായി ഡിആര്‍എസ് കളിയില്‍ ഉപയോഗിച്ചത്. അനില്‍ കുംബ്ലേ നയിച്ച ഇന്ത്യ ശ്രീലങ്കക്കെതിരെയായിരുന്നു അത്. അന്ന് ഡിആര്‍എസ് എടുക്കുന്നതില്‍ നമുക്ക് പിഴച്ചു. അതോടെ ഡിആര്‍എസിനോട് നമുക്ക് താത്പര്യമില്ലാതെയായി. നമുക്ക് താത്പര്യം ഇല്ലെങ്കില്‍ നമ്മള്‍ ഉപയോഗിക്കുകയുമില്ലല്ലോ...ആകാശ് ചോപ്ര പറഞ്ഞു. 

നായകനായിരിക്കുന്ന സമയത്ത് ധോനി ഡിആര്‍എസിനെ സംശയത്തോടെയാണ് കണ്ടിരുന്നത്. സാങ്കേതികത്വം പിഴവില്ലാത്തതല്ല എന്നതായിരുന്നു അതിന് കാരണം. എന്നാല്‍ ഇന്ന് ഡിആര്‍എസില്‍ വലിയ മികവ് നായകന്‍ എന്ന നിലയില്‍ അവകാശപ്പെടാനില്ലെങ്കിലും കോഹ്‌ലി ഡിആര്‍എസിന്റെ വലിയ ആരാധകനാണെന്നും ചോപ്ര പറഞ്ഞു.

ഐപിഎല്‍ പോലെ ഡൊമസ്റ്റിക് ക്രിക്കറ്റിലും ഡിആര്‍എസ് കൊണ്ടുവരണം എന്ന് വാദിക്കുന്ന വ്യക്തിയാണ് കോഹ് ലി. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഞാനും ഡിആര്‍എസിന് അനുകൂലമാണ്. സാങ്കേതിക വിദ്യയില്‍ മുറുകെ പിടിച്ചില്ലെങ്കില്‍ നമുക്ക് പുരോഗതി നേടാനാവില്ല, ആകാശ് ചോപ്ര പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com