സെറ്റിയെനെ സീസണ്‍ അവസാനത്തോടെ ബാഴ്‌സ പുറത്താക്കിയേക്കും, ന്യൂകാമ്പില്‍ അതൃപ്തി പുകയുന്നു

ലാ ലീഗ കിരീട പോരില്‍ റയലിന് പിന്നിലേക്ക് ബാഴ്‌സ വീണതോടെയാണ് സെറ്റിയെന്റെ സ്ഥാനം തെറിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്
സെറ്റിയെനെ സീസണ്‍ അവസാനത്തോടെ ബാഴ്‌സ പുറത്താക്കിയേക്കും, ന്യൂകാമ്പില്‍ അതൃപ്തി പുകയുന്നു

ബാഴ്‌സലോണടീമിന്റെ പ്രകടനത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ മാനേജര്‍ സെറ്റിയെനെ മാറ്റുമെന്ന സൂചനയുമായി ബാഴ്‌സ. ലാ ലീഗ കിരീട പോരില്‍ റയലിന് പിന്നിലേക്ക് ബാഴ്‌സ വീണതോടെയാണ് സെറ്റിയെന്റെ സ്ഥാനം തെറിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

ലാ ലിഗയിലോ, ചാമ്പ്യന്‍സ് ലീഗിലോ കിരീടം നേടാന്‍ ബാഴ്‌സക്ക് സാധിച്ചില്ലെങ്കില്‍ സെറ്റിയെനെ പുറത്താക്കിയേക്കും. വാല്‍വെര്‍ദെക്ക് പകരം ഈ വര്‍ഷം ജനുവരിയിലാണ് സെറ്റിയെന്‍ ബാഴ്‌സയിലേക്ക് എത്തിയത്. 

സെറ്റിയെനിലുള്ള വിശ്വാസം ബാഴ്‌സ കളിക്കാരില്‍ നഷ്ടപ്പെട്ടതായും, മാനേജ്‌മെന്റിന്റെ കണ്ണിലും സെറ്റിയെന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ വരികയും ചെയ്തു. രണ്ടര വര്‍ഷത്തെ കരാറാണ് നിലവില്‍ സെറ്റിയെനുമായി ബാഴ്‌സക്കുള്ളത്. അനുകൂല ഫലങ്ങള്‍ ലഭിക്കാത്തതും, നെഗറ്റീവ് ഫുട്‌ബോളും സെറ്റിയെന് സാധ്യതകള്‍ കൂടുതല്‍ പ്രതികൂലമാക്കുന്നു. 

സെറ്റിയെന്റെ തന്ത്രങ്ങളിലെ ആശയ കുഴപ്പത്തിനും, മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണങ്ങളിലും മെസി, പിക്വെ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ടായി. റൊണാള്‍ഡ് കൊയ്മനും, സാവി ഹെര്‍നാണ്ടസും ബാഴ്‌സയോട് മുഖം തിരിച്ചതോടെയാണ് സെറ്റിയെന് ന്യൂകാമ്പിലേക്ക് വഴി തെളിഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com