മാന്യതയെല്ലാം രണ്ടാം ടെസ്റ്റിലേക്കെത്തിയപ്പോള്‍ പമ്പ കടന്നു; വില്യംസണിന്റെ വിക്കറ്റ് ആഘോഷിച്ചും, കാണികള്‍ക്ക് നേരെ അസഭ്യം ചൊരിഞ്ഞും കോഹ്‌ലി

പര്യടനത്തിന് അവസാനം കുറിച്ചുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലേക്കെത്തിയപ്പോഴേക്കും കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു
മാന്യതയെല്ലാം രണ്ടാം ടെസ്റ്റിലേക്കെത്തിയപ്പോള്‍ പമ്പ കടന്നു; വില്യംസണിന്റെ വിക്കറ്റ് ആഘോഷിച്ചും, കാണികള്‍ക്ക് നേരെ അസഭ്യം ചൊരിഞ്ഞും കോഹ്‌ലി

ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലില്‍ നേരിട്ട തോല്‍വിക്ക് പകരം ചോദിക്കുകയാണോ ലക്ഷ്യമെന്നാണ് ന്യൂസിലാന്‍ഡ് പര്യടനത്തിനെത്തിയ കോഹ് ലിക്ക് നേരെ ആദ്യം ചോദ്യം ഉയര്‍ന്നത്. ന്യൂസിലാന്‍ഡ് കളിക്കാര്‍ക്കെതിരെ പ്രതികാരം എന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നായിരുന്നു കോഹ് ലിയുടെ മറുപടി. എന്നാല്‍ പര്യടനത്തിന് അവസാനം കുറിച്ചുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലേക്കെത്തിയപ്പോഴേക്കും കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു.

കളിക്കളത്തില്‍ ആക്രമണോത്സുകത നിറച്ച പെരുമാറ്റവുമായാണ് കോഹ്‌ലി രണ്ടാം ദിനം കളിക്കളത്തില്‍ നിറഞ്ഞത്. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ വിക്കറ്റ് കോഹ് ലി ആഘോഷിച്ചതില്‍ നിന്ന് തന്നെ തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തിയെന്ന് കോഹ് ലി വ്യക്തമാക്കി. 

നികോള്‍സിനെ പുറത്താക്കി ക്യാച്ചെടുത്തതിന് പിന്നാലെ കിവീസ് ആരാധകര്‍ക്ക് നേരെ ഗ്യാലറിയിലേക്ക് തിരിഞ്ഞ് നിശബ്ദമായിരിക്കാന്‍ ചുണ്ടില്‍ വിരല്‍ വെച്ച് കാണിച്ച കോഹ് ലിയില്‍ നിന്ന് വന്നത് സഭ്യമല്ലാത്ത വാക്കുകളും. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ആക്രമണോത്സുകത നിറക്കുന്ന കോഹ് ലി പക്ഷേ ന്യൂസിലാന്‍ഡ് മണ്ണില്‍ ശൈലി മാറ്റിയാണ് ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിന്റെ ആദ്യ ദിനം വരെ കളിച്ചത്. 

ആക്രമണോത്സുകത മാറ്റിയുള്ള ശൈലി കോഹ് ലിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്ന പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. ന്യൂസിലാന്‍ഡില്‍ മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി ഈ പര്യടനത്തില്‍ 218 റണ്‍സ് മാത്രമാണ് കോഹ് ലിക്ക് നേടാനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com