ലിവര്‍പൂളിനെ 3-0ന് തകര്‍ത്ത അട്ടിമറി; വാറ്റ്‌ഫോര്‍ഡിന്റെ ജയം വന്ന വഴി ഏത്? 

ലിവര്‍പൂളിനെ 3-0ന് തകര്‍ത്ത അട്ടിമറി; വാറ്റ്‌ഫോര്‍ഡിന്റെ ജയം വന്ന വഴി ഏത്? 

2003-2004 സീസണില്‍ ആഴ്‌സണല്‍ കുതിച്ച വിധം എത്തുമെന്ന് തോന്നിച്ചായിരുന്നു ക്ലോപ്പിന്റേയും സംഘത്തിന്റേയും പോക്ക്. സീസണ്‍ തോല്‍വി അറിയാതെ അവസാനിപ്പിച്ച് പ്രീമിയര്‍ ലീഗ് കിരീട നേട്ടം ആഘോഷമാക്കാന്‍ കാത്തിരുന്ന ലിവര്‍പൂള്‍ ആരാധകര്‍ക്ക് വാറ്റ്‌ഫോര്‍ഡിന്റെ അപ്രതീക്ഷിത പ്രഹരം. 2019 ജനുവരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തതിന് ശേഷം പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തോല്‍പ്പിക്കുന്ന ആദ്യ ടീമായി വാറ്റഫോര്‍ഡ്. 44 മത്സരങ്ങള്‍ തുടരെ ജയിച്ച് നിന്ന ടീമിനെ എങ്ങനെ വാറ്റ്‌ഫോര്‍ഡ് അട്ടിമറിച്ചു? അതും എതിരില്ലാത്ത മൂന്ന് ഗോളിന്...

ലിവര്‍പൂളിന്റെ മൂന്ന് മുന്നേറ്റ നിര താരങ്ങളേയും വാറ്റ്‌ഫോര്‍ഡ് പൂട്ടി. ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലേക്ക് ലിവര്‍പൂളില്‍ നിന്നെത്തിയത് ഒരെണ്ണം മാത്രം. 2019 ഫെബ്രുവരിക്ക് ശേഷം ഷോട്ട് ഓണ്‍ ടാര്‍ഗറ്റില്‍ ലിവര്‍പൂള്‍ ഇത്രയും പരിമിതപ്പെടുന്നത് ആദ്യം. വാറ്റ്‌ഫോര്‍ഡ് ഡിഫന്റര്‍മാരായ ക്രിസ്റ്റ്യന്‍ കബസെലെയും, കാത്കാര്‍ട്ടും ലിവര്‍പൂള്‍ ആക്രമണത്തിന് മുന്‍പില്‍ കോട്ട കെട്ടി ഉറപ്പിച്ചു നിന്നു. 

13 ക്ലിയറന്‍സുകളാണ് കബസെലെയില്‍ നിന്ന് വന്നത്. കതര്‍ട്ടില്‍ നിന്ന് പത്തും. 6-3-1 ഫോര്‍മേഷനില്‍ അവര് പ്രതിരോധിച്ചതോടെ ത്രൂ ബോള്‍സ് വരെ പ്രയാസകരമായിരുന്നുവെന്ന് ക്ലോപ്പ് സമ്മതിക്കുന്നു. 29 ശതമാനം മാത്രമാണ് വാറ്റ്‌ഫോര്‍ഡിന്റെ പന്ത് കൈവശം വെട്ട കണക്കുകള്‍. ലിവര്‍പൂളില്‍ നിന്ന് ഏഴ് ഷോട്ടുകള്‍ വന്നപ്പോള്‍ 14 എണ്ണമാണ് വാറ്റ്‌ഫോര്‍ഡില്‍ നിന്ന് വന്നത്. 

മധ്യനിരയില്‍ വാറ്റ്‌ഫോര്‍ഡ് മുന്നേറ്റത്തിന് ശക്തി പകര്‍ന്ന് ഡൗകോര്‍ കളിച്ചതോടെ ഗോളിലേക്ക് വാറ്റ്‌ഫോര്‍ഡ് തുടരെ എത്തി. 20 പാസുകളാണ് ഡൗകോറിന്റെ വിജയം കണ്ടത്. വില്‍ ഹ്യൂസിനും, കാപൗക്കും ഒപ്പം ഡൗകോറും നിറഞ്ഞതോടെ ലിവര്‍പൂളിനെ പിന്നിലേക്ക് മാറ്റിനിര്‍ത്താന്‍ അവര്‍ക്കായി. 2018 മാര്‍ച്ചില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റാഷ്‌ഫോര്‍ഡ് ഇരട്ട ഗോള്‍ നേടിയതിന് ശേഷം ലിവര്‍പൂളിനെതിരെ ഇരട്ട ഗോള്‍ നേടുന്ന ആദ്യ താരവുമായി സര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com