വളരെ നന്നായി താന്‍ ബാറ്റ് ചയ്യുന്നുവെന്ന് കോഹ്‌ലി, പക്ഷേ കണക്കുകളില്‍ യാഥാര്‍ഥ്യം വ്യക്തം 

വിദേശ മണ്ണിലെ ടെസ്റ്റ് പരമ്പരയില്‍ കോഹ് ലിയുടെ ബാറ്റിങ് ശരാശരി ഇത്രയും താഴെ പോവുന്നത് ആദ്യം
വളരെ നന്നായി താന്‍ ബാറ്റ് ചയ്യുന്നുവെന്ന് കോഹ്‌ലി, പക്ഷേ കണക്കുകളില്‍ യാഥാര്‍ഥ്യം വ്യക്തം 

ളരെ നന്നായി തന്നെ ഞാന്‍ ബാറ്റ് ചെയ്യുന്നുണ്ട്...വെല്ലിങ്ടണ്‍ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഫോമിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ കോഹ് ലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. പക്ഷേ കണക്കുകള്‍ പറയും യാഥാര്‍ഥ്യം. 

രണ്ട് ടെസ്റ്റിലുമായി 38 റണ്‍സാണ് കോഹ് ലി സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 9.50.  വിദേശ മണ്ണിലെ ടെസ്റ്റ് പരമ്പരയില്‍ കോഹ് ലിയുടെ ബാറ്റിങ് ശരാശരി ഇത്രയും താഴെ പോവുന്നത് ആദ്യം. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ 11 ഇന്നിങ്‌സ് ആണ് മൂന്ന് ഫോര്‍മാറ്റിലുമായി കോഹ് ലി കളിച്ചത്. നേടിയത് 218 റണ്‍സ്. 

വിദേശ പര്യടനത്തില്‍ ഇത്രയും കുറവ് സ്‌കോര്‍ കോഹ് ലി സ്‌കോര്‍ ചെയ്യുന്നത് ആദ്യം. ഇന്ത്യയില്‍ 2017ല്‍ ഓസ്‌ട്രേലിയക്കെതിരെ 9.20 എന്ന ബാറ്റിങ് ശരാശരി നേടിയതാണ് കോഹ് ലിയുടെ കരിയറിലെ ഏറ്റവും മോശം പ്രകടനം. അതിന് പിന്നില്‍ നില്‍ക്കുന്നത് 2020ലെ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം. 

2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ 13.40 ആയിരുന്നു കോഹ് ലിയുടെ ബാറ്റിങ് ശരാശരി. ഇംഗ്ലണ്ടില്‍ 10 ഇന്നിങ്‌സില്‍ നിന്ന് കോഹ് ലി നേടിയത് 134 റണ്‍സ്. ന്യൂസിലാന്‍ഡില്‍ നാല് ഇന്നിങ്‌സില്‍ ഒരെണ്ണത്തില്‍ പോലും 20ന് മുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ കോഹ് ലിക്കായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com