'കാഴ്ച ശക്തിയുടെ പ്രശ്‌നമല്ല, ഭാഗ്യം കോഹ്‌ലിയെ കൈവിട്ടു'; കപില്‍ദേവിന്റെ വിമര്‍ശനം തള്ളി സെവാഗ് 

കോഹ് ലി വേണ്ട പരിശ്രമങ്ങള്‍ നടത്താത്തിനാല്‍ അല്ല. ഭാഗ്യമാണ് ഇവിടെ കോഹ് ലിക്ക് തിരിച്ചടിയാവുന്നത്
'കാഴ്ച ശക്തിയുടെ പ്രശ്‌നമല്ല, ഭാഗ്യം കോഹ്‌ലിയെ കൈവിട്ടു'; കപില്‍ദേവിന്റെ വിമര്‍ശനം തള്ളി സെവാഗ് 

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡ് പര്യടനം അവസാനിച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ നായകന്‍ കോഹ്‌ലിക്ക് നേരെ ഉയരുന്നത്. റണ്‍സ് കണ്ടെത്താനാവാതെ ബാറ്റിങ്ങിലും, ടീമിനെ ജയത്തിലേക്കെത്തിക്കാനാവാതെ നായകത്വത്തിലും പിന്നോട്ട് പോയ കോഹ് ലിക്കെതിരെ വിമര്‍ശനം ശക്തമാവുന്നതിന് ഇടയില്‍ ഇന്ത്യന്‍ നായകനെ പ്രതിരോധിച്ചെത്തുകയാണ് മുന്‍ താരം വീരേന്ദര്‍ സെവാഗ്. 

ഫോമിലല്ലാതെ നില്‍ക്കുമ്പോള്‍ പിന്നെ ഒന്നും ചെയ്യാനാവില്ല. അത് കോഹ് ലി വേണ്ട പരിശ്രമങ്ങള്‍ നടത്താത്തിനാല്‍ അല്ല. ഭാഗ്യമാണ് ഇവിടെ കോഹ് ലിക്ക് തിരിച്ചടിയാവുന്നത്, സെവാഗ് പറഞ്ഞു. കോഹ് ലിയുടെ കാഴ്ച ശക്തിയിലൂന്നി പ്രതികരിച്ച ഇന്ത്യന്‍ മുന്‍ താരം കപില്‍ ദേവിന്റെ വാക്കുകളും സെവാഗ് തള്ളി. 

പന്ത് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലും, അതിനനുസരിച്ച് ബാറ്റ് വീശുന്നതിലും കോഹ് ലിയുടെ വേഗം കുറഞ്ഞിട്ടുണ്ടാവാമെന്നും, ഇത് മറികടക്കാന്‍ കൂടുതല്‍ പരിശീലനം വേണമെന്നുമായിരുന്നു കപില്‍ദേവിന്റെ പ്രതികരണം. എന്നാല്‍, കയ്യും-കണ്ണും തമ്മിലുള്ള കോര്‍ഡിനേഷനില്‍ ഇപ്പോള്‍ കോഹ്‌ലിക്ക് പ്രശ്‌നങ്ങളില്ലെന്ന് സെവാഗ് പറഞ്ഞു. 

കണ്ണും, കയ്യും തമ്മിലുള്ള ഏകോപനം ഒരു രാത്രി കൊണ്ട് ഇല്ലാതാവില്ല. അതില്ലാതാവണം എങ്കില്‍ ഒരു സമയം വേണം. ഫോമില്ലായ്മ മാത്രമാണ് കോഹ് ലിക്ക് ഇപ്പോഴുള്ള പ്രശ്‌നം. മാത്രമല്ല, നല്ല ഡെലിവറികളിലാണ് കോഹ് ലിയുടെ വിക്കറ്റുകള്‍ നഷ്ടമായിരിക്കുന്നതും, സെവാഗ് ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com