'മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന വിളിക്ക് ഏറ്റവും അനുയോജ്യന്‍, ബൗളറുടെ നട്ടെല്ല് വിറപ്പിച്ച ഇതിഹാസം'; വിവ് റിച്ചാര്‍ഡ്‌സിന് ജന്മദിനാശംസയുമായി വസീം അക്രം

'പിച്ചിലെ ആ നടത്തം, സിക്‌സ് പറത്തി കഴിഞ്ഞുള്ള ശാന്തത, ബൗളറുടെ നട്ടെല്ല് വരെ വിറപ്പിക്കുന്ന രീതി...ഇതെല്ലാം അദ്ദേഹത്തെ ഇതിഹാസമാക്കി'
'മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന വിളിക്ക് ഏറ്റവും അനുയോജ്യന്‍, ബൗളറുടെ നട്ടെല്ല് വിറപ്പിച്ച ഇതിഹാസം'; വിവ് റിച്ചാര്‍ഡ്‌സിന് ജന്മദിനാശംസയുമായി വസീം അക്രം

ക്രീസില്‍ പേടിയെന്തെന്ന് അറിയാതെ നിന്ന് ബാറ്റിങ്ങിന്റെ മനോഹാരിത ലോകത്തെ കാട്ടിത്തന്ന ഇതിഹാസ താരത്തിന് ജന്മദിനാശംസകള്‍ നേരുകയാണ് ക്രിക്കറ്റ് ലോകം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വസീം അക്രം എന്നിങ്ങനെ ക്രിക്കറ്റ് ലോകത്തെ വമ്പന്മാരെല്ലാം വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവ് റിച്ചാര്‍ഡ്‌സിന് ആശംസയുമായി എത്തുന്നു.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന വാക്ക് അക്ഷരാര്‍ഥത്തില്‍ ഇണങ്ങുന്നത് അദ്ദേഹത്തിനാണ്. പിച്ചിലെ ആ നടത്തം, സിക്‌സ് പറത്തി കഴിഞ്ഞുള്ള ശാന്തത, ബൗളറുടെ നട്ടെല്ല് വരെ വിറപ്പിക്കുന്ന രീതി...ഇതെല്ലാം അദ്ദേഹത്തെ ഇതിഹാസമാക്കി. അദ്ദേഹത്തിനെതിരെ കളിക്കാന്‍ കഴിഞ്ഞതോര്‍ത്ത് അഭിമാനിക്കുന്നു, ജന്മദിനാശംസകള്‍ എന്നാണ് വസീം അക്രം ട്വീറ്റ് ചെയ്തത്.

ബാറ്റ് ചെയ്യുന്നത് നേരിട്ട് കാണാന്‍ ഭാഗ്യം ലഭിച്ചതിനൊപ്പം, വ്യക്തിപരമായ അടുത്തറിയാന്‍ സാധിച്ചത് അതിലും ഭാഗ്യമായി കരുതുന്നു എന്നാണ് സച്ചിന്‍ വിവ് റിച്ചാര്‍ഡ്‌സിന് ആശംസ നേര്‍ന്ന് കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി, മുഹമ്മദ് കൈഫ് ഉള്‍പ്പെടെയുള്ള കളിക്കാരും ഇതിഹാസ താരത്തിന് ജന്മദിനാശംസയുമായി എത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com