കലാശപ്പോരിലും ടോസ് നഷ്ടപ്പെട്ട് ഹര്‍മന്‍; ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു, മാറ്റങ്ങളില്ലാതെ ഇന്ത്യ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2020 12:11 PM |
Last Updated: 08th March 2020 12:11 PM | A+A A- |
മെല്‍ബണ്‍: വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് ടോസ്. ടോസ് നേടിയ ആതിഥേയര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഇതോടെ ടൂര്‍ണമെന്റില്‍ ഒരുവട്ടം പോലും ടോസ് ഭാഗ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ തേടി എത്തിയില്ല എന്ന പ്രത്യേകതയുമുണ്ട്.
രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് മെല്‍ബണിലേക്ക് മത്സരം വരുന്നത്. മെല്‍ബണിലെ ഫ്‌ലാറ്റ് പിച്ചില്‍ നിന്നുള്ള ആനുകൂല്യമെല്ലാം എടുക്കുകയാണ് ആദ്യം ബാറ്റ് ചെയ്യുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാന്നിങ് പറഞ്ഞു.
Meg Lanning has won the toss and elected to bat at a rapidly filling MCG!
— T20 World Cup (@T20WorldCup) March 8, 2020
Good decision? #T20WorldCup | #FILLTHEMCG pic.twitter.com/o1Vq88PEcs
ഓസ്‌ട്രേലിയയെ പിടിച്ചു നിര്‍ത്താന്‍ ബൗളര്‍മാര്‍ക്കും, ചെയ്‌സ് ചെയ്ത് കളി പിടിക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്കും കഴിയുമെന്നാണ് വിശ്വാസമെന്ന് ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. എട്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ കളിക്കുന്നത്. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് വട്ടം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ചെയ്‌സ് ചെയ്യാന്‍ അവസരം ലഭിച്ചത് ശ്രീലങ്കക്കെതിരായ മത്സരത്തിലാണ്. അന്ന് ഷഫാലി വര്‍മയുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ വലിയ അപകടങ്ങളില്ലാതെ ജയം തൊട്ടിരുന്നു.