''ഇതിന് വേണ്ടി മാത്രം, നാളൊരുപാടായി...''സ്വര്‍ണ്ണമല്ലാതൊരു ലക്ഷ്യമില്ലെന്നുറപ്പിച്ച് മേരി കോം; ടോക്യോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു

ഞാന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു, ഇതിന് വേണ്ടി, ഒരുപാട് നാളായി...ടോക്യോ 2020ലേക്ക് യോഗ്യത നേടിയെന്ന് എഴുതിയ കാര്‍ഡും ഉയര്‍ത്തി നിന്ന് മേരി കോം പറഞ്ഞു
''ഇതിന് വേണ്ടി മാത്രം, നാളൊരുപാടായി...''സ്വര്‍ണ്ണമല്ലാതൊരു ലക്ഷ്യമില്ലെന്നുറപ്പിച്ച് മേരി കോം; ടോക്യോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു

ടിക്കൂട്ടിലെ ഇന്ത്യന്‍ പെണ്‍ കരുത്ത് ടോക്യോ ഒളിംപിക്‌സില്‍ പോരിനിറങ്ങും. ഏഷ്യാ ഓഷ്യാനിയ ക്വാളിഫൈയിങ് ടൂര്‍ണമെന്റിലെ ക്വാര്‍ട്ടറില്‍ ഫിലിപ്പൈന്‍സ് താരം ഐറിഷ് മാഗ്നോയെ 5-0ന് തകര്‍ത്തതോടെയാണ് മേരി കോം ടോക്യോയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 

ആറ് വട്ടം ഇടിക്കൂട്ടില്‍ വിസ്മയം തീര്‍ത്ത് ലോക ചാമ്പ്യനായ കരിയറിലെ ഒളിംപിക്‌സ് സ്വര്‍ണം എന്ന സ്വപ്‌നത്തിലേക്ക് മേരി കോമിന് നടന്നടുക്കാനുള്ള അവസാന അവസരമാണിത്. ഞാന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു, ഇതിന് വേണ്ടി, ഒരുപാട് നാളായി...ടോക്യോ 2020ലേക്ക് യോഗ്യത നേടിയെന്ന് എഴുതിയ കാര്‍ഡും ഉയര്‍ത്തി നിന്ന് മേരി കോം പറഞ്ഞു. 

2001ല്‍ വനിതകളുടെ ലോക ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത് മുതല്‍ തുടങ്ങിയതാണ് മേരി കോമിന്റെ മെഡല്‍ വേട്ട. പിന്നാലെ അഞ്ച് വട്ടം മേരി കോം സ്വര്‍ണം ഇടിച്ചിട്ടു. 2014 ഏഷ്യന്‍ ഗെയിംസിലും, 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും മേരി കോം സ്വര്‍ണം നേടി. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡലും മേരി കോം ഇന്ത്യയിലേക്ക് എത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com