123 റണ്‍സ് അടിച്ചെടുത്ത് ധോനി; തകര്‍പ്പന്‍ കളി ചെന്നൈയുടെ പരിശീലന മത്സരത്തില്‍

123 റണ്‍സ് അടിച്ചെടുത്ത് ധോനി; തകര്‍പ്പന്‍ കളി ചെന്നൈയുടെ പരിശീലന മത്സരത്തില്‍

എട്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ധോനി കളിക്കളത്തിലേക്ക് എത്തുന്നത്. ഇടവേളക്ക് ശേഷമുള്ള ധോനി എങ്ങനെയാവുമെന്ന് ആശങ്ക പ്രകടിപ്പിച്ചവര്‍ ഏറെയുണ്ട്. എന്നാല്‍ അവരുടെയെല്ലാം വായടപ്പിക്കുന്നതിന്റെ സൂചന നല്‍കി സെഞ്ചുറി തൊടുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍.

ഐപിഎല്ലിന് മുന്നോടിയായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലന മത്സരത്തില്‍ 123 റണ്‍സാണ് ധോനി അടിച്ചെടുത്തത്. അതും 91 പന്തില്‍ നിന്ന്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അംഗങ്ങള്‍ക്കിടയില്‍ നടന്ന കളിയാണ് ഇത്. സ്‌കോര്‍ കാര്‍ഡ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com