'ഞാന്‍ കൊറോണ വൈറസ് ബാധിതനല്ല'; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഡിബാലയും യുവന്റ്‌സും

'ഞാന്‍ കൊറോണ വൈറസ് ബാധിതനല്ല'; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഡിബാലയും യുവന്റ്‌സും

''ഞാന്‍ സുഖമായിരിക്കുന്നു. സ്വമേധയാ ഐസൊലേഷനിലാണ്. സുഖവിവരങ്ങള്‍ അന്വേഷിക്കുന്ന എല്ലാവര്‍ക്കും നന്ദി''

ടൂറിന്‍: തനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി യുവന്റ്‌സ് താരം പൗലോ ഡിബാല. യുവന്റ്‌സും ഇക്കാര്യം നിഷേധിച്ചു. യുവന്റ്‌സ് പ്രതിരോധ നിര താരം റുഗാനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡിബാലക്കും കൊറോണ എന്ന നിലയില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. 

ഇറ്റാലിയന്‍ മാധ്യമമായ എല്‍ നാസിയോണലാണ് ഡിബാലക്ക് കൊണോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഡിബാല രംഗത്തെത്തി. ഞാന്‍ സുഖമായിരിക്കുന്നു. സ്വമേധയാ ഐസൊലേഷനിലാണ്. സുഖവിവരങ്ങള്‍ അന്വേഷിക്കുന്ന എല്ലാവര്‍ക്കും നന്ദി. നിങ്ങളെല്ലാവരും സുഖമായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു, ഡിബാല ട്വിറ്ററില്‍ കുറിച്ചു. 

റുഗാനിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ യുവന്റ്‌സ് താരങ്ങളെയെല്ലാം നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. കളിക്കാരും പരിശീലകരും ഉള്‍പ്പെടെ 121 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിലെ മദീരയിലെ വീട്ടില്‍ ഹോംം ഐസൊലേഷനില്‍ കഴിയുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com