കര്‍ത്തവ്യം നിറവേറ്റവെ വൈറസ് ബാധയേറ്റവര്‍ക്കൊപ്പമാണ് മനസ്‌; ആശങ്ക പങ്കുവെച്ച് മെസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2020 11:11 AM  |  

Last Updated: 15th March 2020 11:15 AM  |   A+A-   |  

messi

 

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി പടരുമ്പോള്‍ ആശങ്ക പങ്കുവെച്ച് മെസിയും. നമ്മളേവരും ഉത്തരവാദിത്വം കാണിക്കേണ്ട സമയമാണ് ഇതെന്നും, വീടുകളില്‍ തന്നെ തങ്ങണമെന്നും മെസി പറയുന്നു.

ബുദ്ധിമുട്ടേറിയ ദിവസങ്ങളാണ് എല്ലാവര്‍ക്കും. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ട്. ആശുപത്രികളിലും മറ്റും തങ്ങളുടെ കര്‍ത്തവ്യത്തില്‍ ഏര്‍പ്പെടവെ രോഗബാധയേറ്റവര്‍ക്കൊപ്പം നമ്മള്‍ നില്‍ക്കുകയാണ് വേണ്ടത്. എല്ലാ പിന്തുണയും ഞാന്‍ അവര്‍ക്ക് നല്‍കുന്നു, മെസി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi) on

ആരോഗ്യത്തിനാണ് പ്രഥമ പരിഗണന. ഇത് അസാധാരാണമായ സാഹചര്യമാണ്. ആരോഗ്യ വിഭാഗം നല്‍കുന്ന നിര്‍ദേശങ്ങള്‍ നമ്മള്‍ പിന്തുടരണം. കൊറോണ വൈറസിനെതിരെ പൊരുതാനുള്ള ഫലപ്രദമായ വഴി അത് മാത്രമാണ്. ഉത്തരവാദിത്വം കാണിക്കേണ്ട സമയമാണ്. വീട്ടില്‍ തന്നെ കഴിയുക. മെസി കുറിച്ചു.

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം കഴിയാനുള്ള സമയം കൂടിയാണ് ഇത്. മറ്റ് പലപ്പോഴും നിങ്ങള്‍ക്കത് കിട്ടണമെന്നില്ല. ഈ സാഹചര്യത്തെ അതിജീവിക്കാന്‍ നമുക്കാവും തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മെസി പറഞ്ഞു. മാര്‍ച്ച് 13 മുതല്‍ ബാഴ്‌സയുടെ എല്ലാ മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്.