ബാഴ്‌സലോണയിലെ ഐസൊലേഷന്‍ ഇങ്ങനെയാണ്, അവിടേയും അവര്‍ മെസിക്ക് വേണ്ടി പാടിക്കൊണ്ടിരിക്കുന്നു

ലാ ലീഗ ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളും മാറ്റിവെച്ചു. എന്നാല്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുമ്പോഴും അടങ്ങിയിരിക്കാന്‍ ബാഴ്‌സലോണക്കാര്‍ക്കാവുന്നില്ല.
ബാഴ്‌സലോണയിലെ ഐസൊലേഷന്‍ ഇങ്ങനെയാണ്, അവിടേയും അവര്‍ മെസിക്ക് വേണ്ടി പാടിക്കൊണ്ടിരിക്കുന്നു

യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാല്‍ കോവിഡ് 19 ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ രാജ്യമാണ് സ്‌പെയ്ന്‍. ആളുകളെ പുറത്തിറങ്ങുന്നത് വിലക്കിയുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ സ്‌പെയ്ന്‍ നടപ്പിലാക്കി കഴിഞ്ഞു. ലാ ലീഗ ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളും മാറ്റിവെച്ചു. എന്നാല്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുമ്പോഴും അടങ്ങിയിരിക്കാന്‍ ബാഴ്‌സലോണക്കാര്‍ക്കാവുന്നില്ല.

ബാഴ്‌സയിലെ ഫ്‌ലാറ്റുകളില്‍ ഒന്നിന്റെ അപ്പാര്‍ട്ട്‌മെന്റ് ബാല്‍ക്കണികളില്‍ വന്ന് നിന്ന് തങ്ങളുടെ സൂപ്പര്‍ താരം മെസിക്ക് വേണ്ടി ആരവം ഉയര്‍ത്തുകയാണ് അവര്‍. ന്യൂകാമ്പ് എത്രമാത്രം അവര്‍ക്ക് മിസ് ചെയ്യുന്നുണ്ടെന്ന് വ്യക്തം.

ഐസൊലേഷനും രസകരമാക്കുകയാണ് അവരെന്ന് ഒരു വിഭാഗം പറയുമ്പോള്‍, ഇതിനെ വിമര്‍ശിച്ചും ഒരു വിഭാഗം എത്തുന്നുണ്ട്. ഐസൊലേഷനില്‍ കഴിയേണ്ട സമയത്ത് ഇങ്ങനെ കൂട്ടം ചേര്‍ന്നതിനേയും ചോദ്യംചെയ്യപ്പെടുന്നുണ്ട്. 7988 പേര്‍ക്കാണ് സ്‌പെയ്‌നില്‍ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 294 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com