'ലോകം നിശ്ചലമാവുകയാണ്, ഒരുമിച്ച് നിന്നാലെ തിരിച്ചു വരാനാവു'; സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് രോഹിത്

'സാഹചര്യം മനസിലാക്കി പ്രവര്‍ത്തിച്ച്, കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടിയെല്ലാം നമുക്ക് ഇതിനെ തടയാം'
'ലോകം നിശ്ചലമാവുകയാണ്, ഒരുമിച്ച് നിന്നാലെ തിരിച്ചു വരാനാവു'; സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് രോഹിത്

കൊറോണ വൈറസ് ഭീതിയില്‍ ലോകം നില്‍ക്കുമ്പോള്‍ ആശങ്ക പങ്കുവെച്ചും, ഒരുമിച്ചു നില്‍ക്കാന്‍ ആഹ്വാനം ചെയ്തും ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ലോകം നിശ്ചലമാവുകയാണ്. ഒരുമിച്ച് നിന്നെങ്കില്‍ മാത്രമാണ് നമുക്ക് തിരിച്ചു വരവ് സാധ്യമാവുകയെന്ന് രോഹിത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ച നമുക്കേവര്‍ക്കും ബുദ്ധിമുട്ടായിരുന്നു. ലോകം നിശ്ചലമാവുന്ന സാഹചര്യം സങ്കടപ്പെടുത്തുന്നതാണ്. സാഹചര്യം മനസിലാക്കി പ്രവര്‍ത്തിച്ച്, കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടിയെല്ലാം നമുക്ക് ഇതിനെ തടയാം, രോഹിത് പറഞ്ഞു.

സ്വന്തം ജീവന്‍ പണയം വെച്ച് സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് എന്റെ മനസ്. കൊറോണ വൈറസ് ജീവനെടുത്തവരുടെ കുടുംബത്തിന്റെ വേദനക്കൊപ്പം ഞാനും ചേരുന്നു. കരുതലോടെ, സുരക്ഷിതമായിരിക്കുക. രോഹിത് പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rohit Sharma (@rohitsharma45) on

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആരാധകരോട് സുരക്ഷിതമായിരിക്കാന്‍ ആവശ്യപ്പെട്ട് എത്തിയിരുന്നു. നിലവില്‍ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് രോഹിത്. സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com