കോവിഡ് 19: സ്പാനിഷ് ഫുട്‌ബോള്‍ കോച്ച് ഫ്രാന്‍സിസ്‌കോ ഗാര്‍സിയോ മരിച്ചു

കൊറോണ വൈറസ് ബാധയേറ്റ് സ്പാനിഷ് നഗരമായ മാല്‍ഗയില്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
കോവിഡ് 19: സ്പാനിഷ് ഫുട്‌ബോള്‍ കോച്ച് ഫ്രാന്‍സിസ്‌കോ ഗാര്‍സിയോ മരിച്ചു

മാഡ്രിഡ്: ഇരുപത്തിയൊന്നുകാരനായ സ്പാനിഷ് ഫുട്‌ബോള്‍ കോച്ച് ഫ്രാന്‍സിസ്‌കോ ഗാര്‍സിയ മരിച്ചത് കൊറോണ വൈറസ് ബാധമൂലമെന്ന് റിപ്പോര്‍ട്ട്. അത്‌ലറ്റികോ പൊര്‍ട്ടാഡ അല്‍റ്റയുടെ കോച്ചായി പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് മരണം. ലുക്കീമിയ രോഗത്തിന് ചികില്‍സയിലിരിക്കെയാണ് ഫ്രാന്‍സിസ്‌കോ ഗാര്‍സിയക്ക് കൊറോണ വൈറസ് ലക്ഷണങ്ങള്‍ കാണിച്ചത്. ഇതോടെ ആരോഗ്യ സ്ഥിതി മോശമാവുകയും ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കൊറോണ വൈറസ് ബാധയേറ്റ് സ്പാനിഷ് നഗരമായ മാല്‍ഗയില്‍ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാവുകയാണ് ഇതോടെ ഫ്രാന്‍സിസ്‌കോ ഗാര്‍സിയ.

അത്‌ലറ്റികോ പൊര്‍ട്ടാഡ  പുറത്തിറക്കിയ പ്രസ്താവനയിലാണ് താരത്തിന്റെ മരണം സ്ഥിരീകരിക്കുന്നത്. ഗാര്‍സിയയുടെ മരണത്തിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വികാരപരമായ പ്രസ്താവനയാണ് ക്ലബ് പുറത്തിറക്കിയത്. കഴിഞ്ഞ നാല് വര്‍ഷമായി ക്ലബ്ബിന്റെ പരിശീലകനായിരുന്നു ഗാര്‍സിയ. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയാണ് കൊറോണ ബാധ വേഗത്തില്‍ മരണത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.

സ്‌പെയിനില്‍ 9,190 പേരാണ് കൊവിഡ് ബാധിതര്‍. 309 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com