ദുംഗ, ഹിഡ്ഡിങ്ക്, എറിക്‌സന്‍; പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ കണ്ട് 'ഞെട്ടി' എഫ്‌സി ഗോവ

ദുംഗ, ഹിഡ്ഡിങ്ക്, എറിക്‌സന്‍; പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ കണ്ട് 'ഞെട്ടി' എഫ്‌സി ഗോവ
ദുംഗ, ഹിഡ്ഡിങ്ക്, എറിക്‌സന്‍; പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ കണ്ട് 'ഞെട്ടി' എഫ്‌സി ഗോവ

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം എഫ്‌സി ഗോവ പുതിയ പരിശീലകനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഈ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച ലൊബേരയ്ക്ക് പകരക്കാരനെയാണ് ടീം പുതിയ കോച്ചിനെ അന്വേഷിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ ടീം തുടങ്ങിയപ്പോള്‍ ലഭിച്ച പ്രതികരണം സത്യത്തില്‍ അവരെത്തന്നെ ഞെട്ടിച്ചു കളഞ്ഞു. 

37 പേരാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചത്. ലോക ഫുട്‌ബോളിലെ തന്നെ എണ്ണം പറഞ്ഞ പരിശീലകരാണ് സ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കുന്നത്. ബ്രസീല്‍ ഇതിഹാസം ദുംഗ, മുന്‍ ഡച്ച് പരിശീലകന്‍ ഗസ് ഹിഡ്ഡിങ്ക്, മുന്‍ ഇംഗ്ലണ്ട് കോച്ച് സ്വന്‍ ഗൊരാന്‍ എറിക്‌സന്‍, മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ജാപ് സ്റ്റാം, മുന്‍ റയല്‍ മാഡ്രിഡ് താരം ഫെര്‍ണാണ്ടോ ഹിയറോ തുടങ്ങിവരൊക്കെയാണ് പട്ടികയിലുള്ളത്. 

ബ്രസീലിനെ ലോകകപ്പില്‍ നയിച്ച് കിരീടം നേടിക്കൊടുത്തിട്ടുള്ള ദുംഗ പരിശീലകനായും ബ്രസീലിനൊപ്പം തിളങ്ങിയിരുന്നു. 2014ലെ ലോകകപ്പില്‍ ആയിരുന്നു ദുംഗ ബ്രസീലിന്റെ അമരത്തുണ്ടായിരുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ നന്നായി പിന്തുടരുന്ന ദുംഗയ്ക്ക് ഗോവയെ പരിശീലിപ്പിക്കാന്‍ ആഗ്രഹമുണ്ട് എന്ന് വ്യക്തമാക്കി. മുമ്പ് ബ്രസീല്‍ ഇതിഹാസം സികോ ഗോവയുടെ പരിശീലകനായി എത്തിയിരുന്നു.

അപേക്ഷകരുമായി അഭിമുഖം നടത്തിയ ശേഷം മാത്രമെ ഗോവ ആരെ പരിശീലകനാക്കണം എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തുകയുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com