'പു‍‍ഞ്ചിരി നിലനിർത്തു'- കൊറോണപ്പേടിക്കിടെ പോസിറ്റീവ് കുറിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്

'പു‍‍ഞ്ചിരി നിലനിർത്തു'- കൊറോണപ്പേടിക്കിടെ പോസിറ്റീവ് കുറിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്
'പു‍‍ഞ്ചിരി നിലനിർത്തു'- കൊറോണപ്പേടിക്കിടെ പോസിറ്റീവ് കുറിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്

മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ക്രിക്കറ്റ് പോരാട്ടങ്ങളെല്ലാം ബിസിസിഐ നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ ഈ മാസം അവസാനം മുതല്‍ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഏപ്രില്‍ 15വരെ മത്സരങ്ങളൊന്നും നടത്തേണ്ടെന്ന തീരുമാനത്തിലാണ് ഐപിഎല്‍ ഗവേണിങ് സമിതി. ലോകത്തെ മുഴുവന്‍ കായിക വിനോദങ്ങളേയും വൈറസ് ബാധ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. 

അതിനിടെ കൊറോണ വൈറസ് പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരാധകര്‍ക്ക് ആശ്വസവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ. ആരാധകര്‍ക്കായി ബിസിസിഐ പോസിറ്റീവായൊരു സന്ദേശം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു. 

'പുഞ്ചിരി നിലനിര്‍ത്തുക' എന്നൊരു കുറിപ്പാണ് ആരാധകര്‍ക്കായി ബിസിസിഐ പോസ്റ്റ് ചെയ്തത്. ഇന്ത്യന്‍ യുവ താരം പൃഥ്വി ഷാ, ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെ എന്നിവര്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡ്, ഫീല്‍ഡിങ് പരിശീലകന്‍ ഭരത് അരുണ്‍ എന്നിവര്‍ക്കൊപ്പം ചിരിച്ച് നില്‍ക്കുന്ന ഫോട്ടോയും കുറിപ്പിനൊപ്പമുണ്ട്. സമീപകാലത്തെടുത്ത പരിശീലനത്തിനിടെയുള്ള ഒരു ചിത്രമാണിത്. നിരവധി ആരാധകര്‍ മറുപടിയുമായി രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com